'വൈശാലി'യിലെ അടുപ്പം പ്രണയമായി; ഡിവോഴ്‌സിനു ശേഷവും അടുത്ത സുഹൃത്തുക്കള്‍

വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്

രേണുക വേണു
വെള്ളി, 17 ഒക്‌ടോബര്‍ 2025 (15:34 IST)
1988 ല്‍ എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് വൈശാലി. ഋഷ്യശൃംഗനും വൈശാലിയും മലയാളികളുടെ മനസില്‍ ചേക്കേറുന്നത് ഈ സിനിമയിലൂടെയാണ്. ഋഷ്യശൃംഗനായി സഞ്ജയ് മിത്രയും വൈശാലിയായി സുപര്‍ണ ആനന്ദുമാണ് സിനിമയില്‍ അഭിനയിച്ചത്. വൈശാലിയിലെ ഇന്റിമേറ്റ് രംഗങ്ങളെല്ലാം അക്കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. 
 
വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി. ആ സൗഹൃദം പ്രണയമായി, പിന്നീട് വിവാഹത്തില്‍ എത്തിച്ചേര്‍ന്നു. 
 
വൈശാലിയില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ സുപര്‍ണ ആനന്ദിന് 16 വയസ് കഴിഞ്ഞിട്ടേയുള്ളൂ. സഞ്ജയ് മിത്രയ്ക്ക് 22 വയസും. വൈശാലിയിലെ ചുംബന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇങ്ങനെ ചുംബിക്കണമെന്ന് സുപര്‍ണയ്ക്കും സഞ്ജയ്ക്കും ആശങ്കയുണ്ടായിരുന്നു. ചുംബന സീന്‍ ശരിയാകാന്‍ ഏതാണ്ട് അഞ്ച് ടേക്ക് എടുത്തു എന്നാണ് പിന്നീട് സുപര്‍ണയും സഞ്ജയ് മിത്രയും തുറന്നുപറഞ്ഞിട്ടുണ്ട്. 
 
പത്ത് വര്‍ഷക്കാലത്തെ കടുത്ത പ്രണയത്തിനൊടുവിലാണ് സഞ്ജയ് മിത്ര സുപര്‍ണ ആനന്ദിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍, 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ശേഷം രണ്ട് പേരും മറ്റൊരു വിവാഹം കഴിച്ചു. ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇരുവരും തുറന്നുപറയുന്നു. സുപര്‍ണയ്ക്കും സഞ്ജയ് മിത്രയ്ക്കും രണ്ട് ആണ്‍മക്കളുണ്ട്. ഇരുവരും സുപര്‍ണയ്ക്കൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്. 
 
വിവാഹമോചിതരായി എങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സഞ്ജയ് മിത്രയുടെ കുട്ടികളുടെ അമ്മയാണ് താനെന്നും വിവാഹമോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും സുപര്‍ണ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments