Vilayath Buddha Box Office: പിടിവിട്ട് 'വിലായത്ത് ബുദ്ധ'; പൃഥ്വിരാജ് ഫാക്ടര്‍ കൊണ്ടും രക്ഷയില്ല, പരാജയത്തിലേക്ക് !

റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 3.79 കോടി മാത്രമാണ് വിലായത്ത് ബുദ്ധയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍

രേണുക വേണു
ചൊവ്വ, 25 നവം‌ബര്‍ 2025 (09:34 IST)
Vilayath Buddha Box Office: പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ' പരാജയത്തിലേക്ക്. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച പിന്നിടുമ്പോള്‍ ചിത്രം ബോക്‌സ്ഓഫീസില്‍ ഇഴയുകയാണ്. റിലീസ് ചെയ്തു അഞ്ച് ദിവസം പിന്നിട്ടിട്ടും ആഭ്യന്തര ബോക്‌സ്ഓഫീസില്‍ അഞ്ച് കോടി കടക്കാന്‍ വിലായത്ത് ബുദ്ധയ്ക്കു സാധിച്ചിട്ടില്ല. 
 
റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 3.79 കോടി മാത്രമാണ് വിലായത്ത് ബുദ്ധയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനം 1.7 കോടി കളക്ട് ചെയ്ത ചിത്രത്തിനു അടുത്ത മൂന്ന് ദിവസം കൊണ്ട് മൂന്ന് രണ്ട് കോടി നേടാനെ സാധിച്ചിട്ടുള്ളൂ. ശനിയാഴ്ച ഒരു കോടിയും ഞായറാഴ്ച 75 ലക്ഷവുമാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. ആദ്യ തിങ്കളാഴ്ചയായ ഇന്നലെ 35 നും 50 ലക്ഷത്തിനും ഇടയിലാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. വേള്‍ഡ് വൈഡ് കളക്ഷനിലും ചിത്രം കാര്യമായ നേട്ടമുണ്ടാക്കിയിട്ടില്ല. 
 
റിലീസ് ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ളതും ബോക്‌സ്ഓഫീസ് പ്രകടനത്തില്‍ തിരിച്ചടിയായി. ജി.ആര്‍.ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കിയാണ് 'വിലായത്ത് ബുദ്ധ' ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകന്‍ സുപ്രധാന വേഷത്തിലെത്തിയിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

വളര്‍ച്ച പടവലങ്ങ പോലെ താഴോട്ട്? തിരുവനന്തപുരത്ത് 50 ഇടങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല

കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാത ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത; കനത്ത മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments