ഇത് മമ്മൂട്ടിയും ദുൽഖറും ആണോ, അതോ ദുൽഖറും കൊച്ചു മറിയയും ? താരം പറയുന്നത് ഇങ്ങനെ !

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (16:04 IST)
മലയാളികളുടെ യുവ സൂപ്പർ താരം ദുൽഖർ സൽമാൻ തന്റെ സിനിമ നിർമ്മാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ടതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചാ വിഷയം. വേഫെയറർ ഫിലിംസിന്റെ ലോഗയിൽ മലനിരകൾക്കിടയിലൂടെ നടന്നു നീങ്ങുന്ന ആ അച്ഛനും കുഞ്ഞും ആരാണ് എന്നാണ് പ്രധാനമായും ആളുകൾക്ക് അറിയേണ്ടത്. അത് മമ്മൂക്കയും കൊച്ചും ദുൽഖറും ആണോ അതോ ദുൽഖറും മറിയവുമാണോ  എന്ന് ആറിയാനുള്ള കൗതുകത്തിലാണ് അരാധകർ.
 
ഇതേ ചൊല്ലി ഒരു തർക്കം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലോഗോയിൽ ഉള്ളത് ആരാണ് എന്നത് ദുൽഖർ സസ്‌പെൻസ് ആക്കി വച്ചിരിക്കുകയാണ്. ഏറെ സ്പെഷ്യൽ ആയ വ്യക്തിക്കുള്ള എന്റെ കടപ്പാട് ഈ ലോഗോയിൽ ഉണ്ട് എന്നാണ് ലോഗോ പുറത്തുവിട്ടുകൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത്.  
 
'മാസങ്ങൾ നീണ്ട തലപുകഞ്ഞ പ്രയത്‌നങ്ങൾക്കൊടുവിൽ വേഫെയർ ഫിലിംസിനായി ഒരു ലോഗോ കണ്ടെത്തിയിരിക്കുന്നു. ഞാൻ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാൾക്കുള്ള കടപ്പാട് ഈ ലോഗോയിലുണ്ട്. ഇനി പേരിലേക്ക് വരികയാണെങ്കിൽ വേഫെയറർ എന്നാൽ എക്സ്‌പ്ലോറർ എന്ന് പറയാം. അറിയാത്ത ദേശങ്ങളിലേക്ക് കൽനടയായി യാത്രപോകുന്ന ഒരാൾ. നിർമ്മിക്കുന്ന സിനിമളിലൂടെ അത് പിന്തുടരാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അഭിനയിക്കുന്ന ചിത്രങ്ങൾ മാത്രമല്ല ഞാൻ പറയാൻ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കഥകളിലൂടെ നിങ്ങളെ രസിപ്പിക്കുന്നത് തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വ്യത്യസ്ത ലുക്കിൽ ഫഹദ് ഫാസിൽ; ആകാംക്ഷ വർധിപ്പിച്ച് ട്രാൻസിന്റെ രണ്ടാമത്തെ പോസ്റ്റർ