വ്യത്യസ്ത ലുക്കിൽ ഫഹദ് ഫാസിൽ; ആകാംക്ഷ വർധിപ്പിച്ച് ട്രാൻസിന്റെ രണ്ടാമത്തെ പോസ്റ്റർ

ട്രാന്‍സിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷമാവുകയാണ്.

തുമ്പി എബ്രഹാം

വ്യാഴം, 3 ഒക്‌ടോബര്‍ 2019 (15:57 IST)
ഫഹദ് ഫാസില്‍ നായകനായെത്തുന്ന അന്‍വര്‍ റഷീദ് ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ വീണ്ടും പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകർ.
 
ട്രാന്‍സിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷമാവുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം തയ്യാറാവുന്നത്.
 
നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്. അന്‍വര്‍ റഷീദ് അഞ്ച് വര്‍ഷത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം അമല്‍ നീരദാണ് എന്ന പ്രത്യേകതയുമുണ്ട്. റസൂര്‍ പൂക്കൂട്ടിയാണ് സൗണ്ട് ഡിസൈന്‍.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീട്ടിലേക്ക് തിരികെ പോകാൻ വേണ്ടിയാണ് നീന്തൽ പഠിച്ചത്: 'പ്രണയ മീനുകളുടെ കടൽ' അനുഭവങ്ങൾ പങ്കുവച്ച് വിനായകൻ