Webdunia - Bharat's app for daily news and videos

Install App

10 വര്‍ഷങ്ങള്‍ക്ക് ശേഷം 'വിക്രമാദിത്യന്‍ 2', ഉടനെ ഉണ്ടാകുമോ? ദുല്‍ഖറിന്റെ മറുപടിക്കായി ലാല്‍ ജോസ്, പ്രതീക്ഷയോടെ ആരാധകര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഫെബ്രുവരി 2024 (09:21 IST)
Vikramadithyan
ദുല്‍ഖര്‍ സല്‍മാന്‍-ഉണ്ണി മുകുന്ദന്‍ ചിത്രം 'വിക്രമാദിത്യന്‍'ന് രണ്ടാം ഭാഗം വരുമോ ? അങ്ങനെയൊരു സൂചന നല്‍കിക്കൊണ്ട് തന്നെയാണ് സിനിമ അവസാനിച്ചത്. 2014ല്‍ പുറത്തിറങ്ങിയ ചിത്രം പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകന് അതേ പുതുമ നിലനിര്‍ത്തുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ സംവിധായകന്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം എടുക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഒരിക്കല്‍ കൂടി തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.
എന്നാല്‍ സിനിമ ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍ തനിക്ക് അറിയില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. സിനിമയുടെ കഥ ഏകദേശം ആയിട്ടുണ്ടെന്നും ദുല്‍ഖറിനോടും ഉണ്ണി മുകുന്ദനോടും കഥ സൂചിപ്പിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ ഒക്കെ പറഞ്ഞാല്‍ സിനിമ സംഭവിക്കും എന്നും ലാല്‍ ജോസ് അഭിമുഖത്തിനിടയില്‍ പറഞ്ഞു.
'ഉടനെ ഉണ്ടാകുമോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷേ അങ്ങനെ ഒരു പ്രോജക്ട് ഉണ്ട്. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട്. അതിന്റെ കഥയുടെ ഏകദേശം ഐഡിയ ഒക്കെ ആയിട്ടുണ്ട്. ഉണ്ണി മുകുന്ദനോട് സൂചിപ്പിച്ചിട്ടുണ്ട്. ദുല്‍ഖറിനോടും സൂചിപ്പിച്ചിട്ടുണ്ട്. ദുല്‍ഖര്‍ ആയിട്ട് ഇനിയൊരു സിറ്റിങ് ഉണ്ട്. കഥ വിശദമായി പറയണം. അദ്ദേഹം അത് ഓക്കേ പറഞ്ഞാല്‍ ആ പ്രോജക്ട് ഓണ്‍ ആകും' ലാല്‍ജോസ് പറഞ്ഞു.
 
തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം ലാല്‍ജോസ് കൂട്ടുകെട്ടില്‍ 2014-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'വിക്രമാദിത്യന്‍'.ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥി വേഷത്തില്‍ എത്തിയിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments