ഡിസ്നി ഹോട്സ്റ്റാറിന്റെ ആറാമത്തെ മലയാളം സീരീസായ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പ്രണയവും കോമഡിയും കോര്‍ത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കും. നീരജ് മാധവൻ, അജു വർഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
നീരജിനെയും അജുവിനെയും കൂടാതെ ഗൗരി ജി കിഷനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരോടൊപ്പം, മലയാളത്തിലെ പ്രമുഖ മുന്‍നിര താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മര്‍ദങ്ങളാണ് ഈ കോമഡി വെബ് സീരീസില്‍ പ്രമേയമാകുന്നത്.
വിഷ്ണു ജി രാഘവ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന സീരീസിന്റെ സംഗീതസംവിധാനം ഗോപി സുന്ദറാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മിച്ചിരിക്കുന്ന റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന സീരിസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്താണ്.