Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസ്സി ഒറ്റക്ക് കളിച്ചതുകൊണ്ട് മാത്രം കിരീടം നേടാനാകില്ല; അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയയുടെ വെളിപ്പെടുത്തൽ

റഷ്യ മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പാകാനാണ് സാധ്യതയെന്നും ടാപ്പിയ

മെസ്സി ഒറ്റക്ക് കളിച്ചതുകൊണ്ട് മാത്രം കിരീടം നേടാനാകില്ല; അർജന്റീനൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയയുടെ വെളിപ്പെടുത്തൽ
, വെള്ളി, 13 ഏപ്രില്‍ 2018 (11:29 IST)
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരം തങ്ങളുടെ ടീമിനോപ്പം ഉണ്ടായിട്ടും വീണ്ടും ഒരു ലോക കപ്പ് കിരീടമുയർത്താൻ അർജന്റീനക്ക് കഴിഞ്ഞിട്ടില്ല. മെസ്സി ടീമിന്റെ ഭാഗമായതിനു ശേഷമുള്ള ഓരൊ ലോക കപ്പുകളും അർജന്റീനയുടെ മുന്നേറ്റങ്ങൾക്കായി  ലോകമെമ്പാടുമുള്ള ആരാധാകർ കാത്തിരിക്കുകയാണ്. എന്നാൽ ഓരൊ തവണയും പരാജിതരായി മടങ്ങേണ്ടി വരുന്നത് ടീമിനെ വലിയ സമ്മർദ്ദത്തിലേക്കും പരിഹാസങ്ങളിലേക്കുമാണ് തള്ളി വിടുന്നത്. ഏന്നാൽ റഷ്യയിൽ കിരീടമുയർത്തി ഇതിനെല്ലാം മറുപടി പറയാനാകും എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രതീക്ഷ.
 
എന്നാൽ അർജന്റീനൻ ഫുഡ്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയ ഇപ്പൊൾ ഒരു ചർച്ചക്ക് തിരികൊളുത്തിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ ഒരു പ്രസ്താവൻസയാണ് ഇപ്പോൾ ഫുട്ബോൾ ലോകം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരം തങ്ങൾക്കൊപ്പമുണ്ട്. പക്ഷേ അദ്ദേഹം ഒറ്റക്ക് കളിച്ചതുകൊണ്ട് മാത്രം ടീമിമു കിരീടം നേടാനാകില്ല. ടിമിലെ സഹതാരങ്ങൾ കൂടി അവരുടെ കഴിവിന്റെ പരമവധി ശ്രമിക്കണം എന്ന് ടപ്പിയ തുറന്ന് പറഞ്ഞു. 

ഏറെ പക്വതയുള്ള കളിക്കാരനാണ് മെസ്സി. അദ്ദേഹം തങ്ങളുടെ ടീമിനൊപ്പം ഉള്ളതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. റഷ്യയിലെ ലോക കപ്പ് മുപ്പതുകാരനായ മെസ്സിയെ സംബന്ധിച്ചിടത്തോളം കരിയറിലെ അവസാനത്തെ ലോക കപ്പാകാനാണ് സാധ്യത. അതിനാൽ തന്നെ ആ കിരീടം മത്രം ല'ക്ഷ്യം വച്ചാവും മെസ്സി കളിക്കളത്തിൽ ഇറങ്ങുക എന്നും ടാപ്പിയ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോമണ്‍‌വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങള്‍ പുറത്ത്