കോപ്പ ഡേല്‍ റെ ട്രോഫിയ്ക്കായുള്ള രണ്ടാം പാദ സെമിഫൈനല്‍ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ ഫൈനലില്‍. അഗ്രഗേറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ 5-4നാണ് അത്‌ലറ്റികോയെ ബാഴ്‌സലോണ തോല്‍പ്പിച്ചത്. ആദ്യപാദമത്സരത്തില്‍ ഇരുടീമുകളും നാല് ഗോളുകള്‍ വീതം അടിച്ചിരുന്നു. നിര്‍ണായകമായ രണ്ടാം പാദമത്സരത്തില്‍ ഫെറാന്‍ ടോറസ് നേടിയ ഒരു ഗോളിനാണ് ബാഴ്‌സയുടെ വിജയം.
മത്സരത്തില്‍ ലാമിന്‍ യമാല്‍ നല്‍കിയ അസിസ്റ്റില്‍ നിന്നായിരുന്നു ഫെറാന്‍ ടോറസിന്റെ വിജയഗോള്‍. ഇതോടെ ഫൈനലില്‍ റയല്‍ മാഡ്രിഡാകും ബാഴ്‌സലോണയുടെ എതിരാളികള്‍. ഇന്നലെ നടന്ന മത്സരത്തില്‍ റയല്‍ സോസിഡാഡിനെ തോല്‍പ്പിച്ചാണ് റയല്‍ മാഡ്രിഡ് ഫൈനലിലെത്തിയത്.