ലാലിഗയില്‍ വലന്‍സിയയുമായുള്ള മത്സരത്തില്‍ 6 ഗോളുകളുടെ വമ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ അടച്ചതിനായി 6,000 കാണികളെ മാത്രം ഉള്‍ക്കൊള്ളുന്ന ചെറിയ സ്റ്റേഡിയമായ ജോഹാന്‍ ക്രൈഫ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരം. ഫെര്‍മിന്‍ ലോപ്പസ്, റാഫീഞ്ഞ, റോബര്‍ട്ട് ലെവന്‍ഡൊവ്‌സ്‌കി എന്നിവര്‍ 2 ഗോളുകള്‍ വീതം നേടി.
യുവതാരമായ ലമീന്‍ യമാല്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ബാഴ്‌സലോണ നിരയില്‍ കളിച്ചിരുന്നില്ല. ആദ്യപകുതിയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു ഗോള്‍ നേടാന്‍ മാത്രമെ ബാഴ്‌സയ്ക്ക് സാധിച്ചിരുന്നുള്ളു. എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ബാഴ്‌സലോണ 5 ഗോളുകളാണ് അടിച്ചുകൂട്ടിയത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 10 പോയിന്റുമായി ബാഴ്‌സലോണ ലീഗില്‍ രണ്ടാം സ്ഥാനത്താണ്.4 മത്സരങ്ങളില്‍ നിന്നും 12 പോയിന്റുകളുമായി റയല്‍ മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്.