Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാദം കെട്ടടങ്ങും മുൻപേ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ വാർഷിക കരാർ; മിക്ക സൂപ്പർ താരങ്ങളും ടീമിലില്ല

പുതിയ കരാറിൽ അഞ്ച് പുതുമുഖങ്ങളും

കായികം ക്രിക്കറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ സ്റ്റീവ് സ്മിത് Sports Cricket Cricket Auostralia Stive Smith
, ബുധന്‍, 11 ഏപ്രില്‍ 2018 (13:52 IST)
ഓസ്ട്രേലിയ: പന്തു ചുരണ്ടൽ വിവാദം കെട്ടടങ്ങും മുൻപെ ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ വാർഷിക കരാറിൽ നിന്നും സൂപ്പർതാരങ്ങളെ പുറത്താക്കി. പന്തു ചുരണ്ടൽ സംഭവത്തിൽ ഒരു വർഷത്തേക്ക് വിലക്ക് നേരിടുന്ന മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറോണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെ വാർഷിക കരാറിൽ ഉൾപ്പെടുത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ് തയ്യാറായില്ല. 
 
ആദം സാമ്പ, നഥാന്‍ കോള്‍ട്ടര്‍നൈല്‍, ജെയിംസ് പാറ്റിന്‍സണ്‍ എന്നീ മുൻ നിര താരങ്ങളേയും ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ വാർഷിക കരാറിൽ നിന്നും ഒഴിവാക്കി. പുതിയ കരാറിൽ 20 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഏഴു വർഷങ്ങൾക്ക് ശേഷമാണ് നിലവിലെ ക്യാപ്റ്റൻ ടിം പെയ്ൻ വാർഷിക കരാറിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേഗതയുമുണ്ട്.
 
2019 ലെ ലോക കപ്പ് മുന്നിക് കണ്ടുള്ള ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പട്ടികയിൽ അഞ്ച് പുതുമുഖ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. അലക്‌സ് കാരി, മാര്‍ക്കസ് സ്റ്റോയിനിസ്, ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ജൈ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം വരവില്‍ തോല്‍‌വി അറിയാതെ ചെന്നൈ, ധോണിയും കൂട്ടരും കച്ചകെട്ടിത്തന്നെ!