Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചുവിളിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിനായി വരും, സാധ്യത തള്ളികളയാനാകില്ലെന്ന് ഇവാൻ വുകോമനോവിച്ച്

Ivan Vukomanovic

അഭിറാം മനോഹർ

, വ്യാഴം, 27 ഫെബ്രുവരി 2025 (19:58 IST)
ഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചുവരാനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ പരിശീലകനായ ഇവാന്‍ വുകാമാനോവിച്ച്. മീഡിയ വണ്ണിനോട് സംസാരിക്കവെയാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് സൂചന ഇവാന്‍ നല്‍കിയത്.
 
 നിങ്ങള്‍ക്ക് ഒരിക്കലും പറയാനാകില്ല. ഫുട്‌ബോളില്‍ എന്തും സാധ്യമാണ്. നിരവധി സാധ്യതകളുണ്ട്. അതിനാല്‍ നിങ്ങള്‍ക്കൊരിക്കലും അറിയാനാകില്ല. ഇപ്പോള്‍ സീസണ്‍ പൂര്‍ത്തിയാക്കാന്‍ അവരെ അനുവദിക്കു. പിന്നീട് നോക്കാം. ഇവാന്‍ തിരിച്ചുവരവിനെ പറ്റി പറഞ്ഞു. ഇവാന് ശേഷം മിഖായേല്‍ സ്റ്റാറെയെ മുഖ്യ പരിശീലകനാക്കി നിയമിച്ചെങ്കിലും മോശം പ്രകടനം തുടര്‍ന്നതോടെ അദ്ദേഹത്തെ ക്ലബ് പുറത്താക്കിയിരുന്നു. എന്നാല്‍ സ്ഥിരം പകരക്കാരനെ ക്ലബ് പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച ബ്ലാസ്റ്റേഴ്‌സിന് അടുത്ത സീസണിലാകും സ്ഥിരം പരിശീലകനെത്തുക.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ സർവാതെയുടെ പ്രതിരോധം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 131-3 എന്ന നിലയിൽ കേരളം