Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെസി വരെ എന്നോട് പറഞ്ഞു, അവരെ കാണിക്കാന്‍ വേണ്ടി തന്നെയാണ് ഞാന്‍ അത് ചെയ്തത്; വെളിപ്പെടുത്തലുമായി എമി മാര്‍ട്ടിനെസ്

ലോകകപ്പില്‍ തമാശരൂപേണയാണ് താന്‍ അത് ചെയ്തതെന്നും മാര്‍ട്ടിനെസ് വെളിപ്പെടുത്തി

Martinez about his controversial celebration
, തിങ്കള്‍, 13 ഫെബ്രുവരി 2023 (15:27 IST)
ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ശേഷം നടത്തിയ ആഹ്ലാദപ്രകടനത്തില്‍ പ്രതികരണവുമായി അര്‍ജന്റീന ഗോളി എമി മാര്‍ട്ടിനെസ്. ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല താന്‍ അത്തരമൊരു ആഹ്ലാദപ്രകടനം നടത്തിയതെന്ന് മാര്‍ട്ടിനെസ് പറഞ്ഞു. ലോകകപ്പില്‍ തമാശരൂപേണയാണ് താന്‍ അത് ചെയ്തതെന്നും മാര്‍ട്ടിനെസ് വെളിപ്പെടുത്തി. ഫ്രഞ്ച് മാധ്യം 'ഫ്രാന്‍സ് ഫുട്‌ബോളി'നു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ട്ടിനെസ്. 
 
' അത്തരമൊരു ആഘോഷത്തില്‍ എനിക്ക് കുറ്റബോധം തോന്നേണ്ടതുണ്ടോ? ചില കാര്യങ്ങളുണ്ട് അവ ഞാനിനി അതേപടി ആവര്‍ത്തിക്കില്ല. ആരെയും വേദനിപ്പിക്കാനല്ല ഞാന്‍ അങ്ങനെ ചെയ്തത്. എന്റെ കരിയറിലുടനീളം നിരവധി ഫ്രഞ്ച് താരങ്ങള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. അവരുമായി എനിക്കൊരു പ്രശ്‌നവുമില്ല. ഞാന്‍ ഏത് തരത്തിലുള്ള വ്യക്തിയാണെന്ന് ജിറൂദിനോട് ചോദിക്കാം. ഞാന്‍ ഫ്രഞ്ച് സംസ്‌കാരത്തെയും അവരുടെ മനോഭാവത്തെയും ഇഷ്ടപ്പെടുന്നു. എന്റെ സഹതാരങ്ങള്‍ക്ക് നേരെയുള്ള ഒരു തമാശ പ്രകടനം മാത്രമായിരുന്നു ഈ ആഘോഷം. ഞാനിത് കോപ്പ അമേരിക്കയിലും ചെയ്തിട്ടുണ്ട്, അന്ന് അവരെല്ലാം താക്കീത് ചെയ്തു. ഇത്തരത്തില്‍ ആഘോഷം നടത്തരുതെന്നാണ് അന്ന് അവര്‍ പറഞ്ഞത്. മെസി അടക്കം എന്നെ തിരുത്തിയിരുന്നു. ലോകകപ്പിന് ശേഷം ഞാനത് ചെയ്തത് എന്റെ ടീം അംഗങ്ങള്‍ കൂടി കാണാനാണ്. ഒരു തമാശ പോലെ,' മാര്‍ട്ടിനെസ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയപ്പെട്ടവർക്ക് ടീമിൽ തുടർച്ചയായി അവസരം നൽകുന്നു, കെ എൽ രാഹുലിനെ ടീമിൽ പരിഗണിച്ചതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം