Select Your Language

Notifications

webdunia
webdunia
webdunia
webdunia

De bruyne thibaut courtois:ബെൽജിയം ടീമിലെ മിന്നുന്ന താരങ്ങൾ, എന്നാൽ കൂർട്ടോയിസുമായി ഗേൾഫ്രണ്ടിനുള്ള ബന്ധം ഡി ബ്രൂയ്ൻ അറിഞ്ഞില്ല?

De bruyne thibaut courtois:ബെൽജിയം ടീമിലെ മിന്നുന്ന താരങ്ങൾ, എന്നാൽ കൂർട്ടോയിസുമായി ഗേൾഫ്രണ്ടിനുള്ള ബന്ധം ഡി ബ്രൂയ്ൻ അറിഞ്ഞില്ല?

അഭിറാം മനോഹർ

, ചൊവ്വ, 4 മാര്‍ച്ച് 2025 (15:25 IST)
അന്താരാഷ്ട്ര ഫുട്ബോളില്‍ ബെല്‍ജിയം ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളാണ് കെവിന്‍ ഡിബ്ബ്രൂയ്നെയും തെബാ കൂര്‍ട്ടോയിസും. ക്ലബ് തലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാനതാരമാണ് ഡി ബ്രൂയ്നെ. കൂര്‍ട്ടോയിസാകട്ടെ റയല്‍ മാഡ്രിഡിന്റെ പ്രധാന ഗോള്‍കീപ്പറും. കഴിഞ്ഞ ലോകകപ്പിലടക്കം കൂര്‍ട്ടോയിസും കെവിന്‍ ഡി ബ്രൂയ്നെയും ഒരുമിച്ച് ബെല്‍ജിയം ടീമിനായി കളിച്ചിരുന്നു. എന്നാല്‍ ഇരുതാരങ്ങള്‍ക്കും ഇടയിലുള്ള ബന്ധം അത്രയും ഊഷ്മളമല്ല.
 
2014ല്‍ കെവിന്‍ ഡിബ്രൂയ്നെയുടെ ഗേള്‍ഫ്രണ്ടായിരുന്ന കരോളിന്‍ ലിനെനുമായുള്ള തിബാ കൂര്‍ട്ടോയിസിന്റെ ബന്ധം വാര്‍ത്തയായതോടെയാണ് ഇരുതാരങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായത്. എന്നാല്‍ 2012 മുതല്‍ ദി ബ്രൂയ്നെ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് കൂര്‍ട്ടോയിസുമായി താന്‍ പ്രണയത്തിലായതെന്നും കരോളിന്‍ ലിനെന്‍ പറയുന്നു. 2012ലായിരുന്നു കെവിന്‍ തനിക്ക് മറ്റൊരു സ്ത്രീയുമായുള്ള പ്രണയം തുറന്ന് പറഞ്ഞത്. മറ്റൊരു അവസരം നല്‍കാന്‍ താന്‍ തയ്യാറായിരുന്നെങ്കിലും കെവിന്‍ ആ സ്ത്രീയുമായുള്ള ബന്ധം തുടരുകയായിരുന്നു.
 
2014ല്‍ കെവിന്‍ ഡിബ്രൂയ്നെ തന്റെ ആത്മകഥയായ കീപ്പ് ഇറ്റ് സിമ്പിളില്‍ കൂര്‍ട്ടോയിസ് തന്നോട് ചെയ്ത വഞ്ചന ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും എങ്കിലും പ്രൊഫഷണല്‍ താരങ്ങളായതിനാല്‍ ദേശീയ ടീമില്‍ ഒപ്പം കളിക്കുമെന്നും എഴുതിയതോടെ ഇരുതാരങ്ങള്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ പരസ്യമായി. 3 വര്‍ഷക്കാലമാണ് കാമുകിയുമായി കെവിന്‍ ഡിബ്രൂയ്നെ ബന്ധം പുലര്‍ത്തിയിരുന്നത്. എന്നാല്‍ 2012ല്‍ തന്റെ മറ്റ് ബന്ധങ്ങളെ പറ്റി കെവിന്‍ തുറന്ന് പറഞ്ഞതോടെയാണ് കൂര്‍ട്ടോയിസുമായി കരോളിന്‍ അടുക്കുന്നത്. ഈ സമയത്ത് തനിക്ക് മറ്റെവിടെയും ലഭിക്കാത്ത ആശ്വാസമാണ് കൂര്‍ട്ടോയിസിന്റെ സാന്നിധ്യം നല്‍കിയതെന്നും കെവിന്‍ തനിക്കായി ഒരിക്കലും ചെയ്യാത്ത കാര്യങ്ങള്‍ കൂര്‍ട്ടോയിസ് ചെയ്തതായും കരോളിന്‍ പറയുന്നു.
 
കൂര്‍ട്ടോയിസുമായി അടുപ്പത്തിലായെങ്കിലും ആ ബന്ധം തുടരാന്‍ കരോളിനായില്ല. നിലവില്‍ ഇസ്രായേലി മോഡലായ മിഷെല്‍ ഗെര്‍സിഗുമായി വിവാഹിതനാണ് കൂര്‍ട്ടോയിസ്. 2022ലായിരുന്നു ഇരുവരുടെയും വിവാഹം. കെവിനാകട്ടെ 2014ന് ശേഷം മിഷെയ്ല്‍ ലാക്രോയ്സുമായി ബന്ധത്തിലായി. ഇരുവരും കഴിഞ്ഞ 9 വര്‍ഷമായി ഒരുമിച്ചാണ് കഴിയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വല്ലാത്തൊരു ഗതികേട്'; തുടര്‍ച്ചയായി 14-ാം തവണ ഇന്ത്യക്ക് ടോസ് നഷ്ടമായി