മനുഷ്യർക്ക് ഏറെ ഗുണകരമാകുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. മനുഷ്യർക്ക് മാത്രമല്ല, പെറ്റ്സിനും ബീറ്റ്‌റൂട്ട് നൽകാം. എന്നാൽ, ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കണമെന്ന് മാത്രം. ബീറ്ററൂട്ടിൽ നാരുകളും ആന്റി-ഓക്സിഡന്റുകളും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
* ഫ്രഷ് ബീറ്റ്റൂട്ട് ആയിരിക്കണം നൽകേണ്ടത്
* ബീറ്ററൂട്ടിൽ ഉപ്പ് ചേർത്തിട്ടില്ലെന്ന് ഉറപ്പ് വരുത്തണം
* ആദ്യം നൽകുമ്പോൾ ചെറിയ അളവിൽ നൽകുക
* കുടലിൽ അസ്വസ്ഥത ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം
* ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറെ കാണണം
* ബീറ്റ്റൂട്ട് കഴിക്കുമ്പോൾ നിങ്ങളുടെ നായയുടെ മൂത്രത്തിന് ചുവപ്പ് നിറം ഉണ്ടാകാം