Webdunia - Bharat's app for daily news and videos

Install App

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

കഫം, സ്പര്‍ശം എന്നിവയിലൂടെ പോലും എച്ച്.ഐ.വി പകരുമെന്നത് തെറ്റായ വിശ്വാസമാണ്

രേണുക വേണു
തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (21:06 IST)
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളിലൂടെയാണ് എയ്ഡ്സ് പ്രധാനമായും പകരുക. അതേസമയം എയ്ഡ്സുമായി ബന്ധപ്പെട്ട് ചില തെറ്റായ പ്രചരണങ്ങളും വിശ്വാസങ്ങളും ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം: 
 
കഫം, സ്പര്‍ശം എന്നിവയിലൂടെ പോലും എച്ച്.ഐ.വി പകരുമെന്നത് തെറ്റായ വിശ്വാസമാണ്. എയ്ഡ്സ് രോഗിക്ക് കൈ കൊടുത്താല്‍ പോലും രോഗം പകരുമെന്ന് വിശ്വസിക്കുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. യാതൊരു മനുഷ്യ സമ്പര്‍ക്കവുമില്ലാതെ മാറ്റി നിര്‍ത്തേണ്ടവരല്ല എയ്ഡ്സ് രോഗികള്‍. അവരുമായി സംസാരിച്ചതു കൊണ്ടോ അവര്‍ക്കൊപ്പം ഇരുന്നതു കൊണ്ടോ എച്ച്.ഐ.വി പകരില്ലെന്ന് മനസിലാക്കുക. ചര്‍മത്തില്‍ വ്രണങ്ങളോ മുറിവുകളോ ഉണ്ടെങ്കില്‍ മാത്രമേ ഈ വൈറസ് പകരൂ. 
 
എച്ച്.ഐ.വി ബാധിതര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരിക്കുമെന്നത് മിഥ്യ ധാരണയാണ്. രോഗത്തിനുള്ള ചികിത്സയിലൂടെ എച്ച്.ഐ.വി ബാധിതര്‍ വര്‍ഷങ്ങളോളം ജീവിക്കാം. എച്ച്.ഐ.വി ബാധിതരായ സ്ത്രീകള്‍ക്ക് ലജനിക്കുന്ന കുട്ടികളും രോഗ ബാധിതരായിരിക്കും എന്നതും തെറ്റായ വിശ്വാസമാണ്. കൃത്യമായ ചികിത്സകളിലൂടെ നവജാത ശിശുക്കള്‍ക്ക് വൈറസ് പകരാനുള്ള സാധ്യത രണ്ട് ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ സാധിക്കും. എച്ച്.ഐ.വി ബാധിതര്‍ക്ക് മരുന്നുകള്‍ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന ചിന്തയും തെറ്റാണ്. കൃത്യമായ ചികിത്സയിലൂടെ എച്ച്.ഐ.വി ബാധിതര്‍ക്ക് ഈ രോഗത്തെ ദീര്‍ഘകാലത്തേക്ക് ചെറുക്കാന്‍ സാധിക്കും. 
 
എച്ച്.ഐ.വി ബാധിതരായാല്‍ എന്തെങ്കിലും രോഗലക്ഷണം കാണിച്ചിരിക്കും എന്നതും മിഥ്യയാണ്. എച്ച്.ഐ.വി ബാധിതരായ ശേഷം രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. സെക്സിനു മുന്‍പ് മരുന്നുകള്‍ കഴിച്ചാല്‍ എച്ച്.ഐ.വി പകരില്ല എന്നതും തെറ്റായ ധാരണയാണ്. എച്ച്.ഐ.വി രോഗിയുമായി അടുത്ത് ഇടപഴകി എന്നതുകൊണ്ട് ഈ രോഗം പകരില്ലെന്ന് മനസിലാക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

അടുത്ത ലേഖനം
Show comments