പച്ച ആപ്പിൾ കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്!

പച്ച ആപ്പിൾ കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്!

ബുധന്‍, 25 ജൂലൈ 2018 (17:19 IST)
ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാത്തവർ ആരുംതന്നെ ഉണ്ടാകില്ല. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം  പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. എന്നാൽ പച്ച ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണോ അല്ലയോ എന്ന് മിക്കവർക്കും അറിയില്ല.
 
എന്നാൽ അറിഞ്ഞോളൂ, പോഷകസമൃദ്ധമാണ് പച്ച ആപ്പിൾ., മറ്റ് ആപ്പിള്‍ ഇനങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തനാക്കുന്നതും അങ്ങനെതന്നെ. ഫ്‌ളവനോയ്ഡുകള്‍ വൈറ്റമിന്‍ സി എന്നിവ പച്ച ആപ്പിളില്‍ ധാരാളമുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ പച്ച ആപ്പിളിന് കഴിയുമെന്നാന് വിദഗ്‌ധർ പറയുന്നത്.
 
പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും കഴിക്കാവുന്ന ഔഷധമൂല്യമുള്ള ഫലമാണിത്. രാവിലെ വെറുംവയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് പ്രമേഹ സാദ്ധ്യത കുറയുമെന്നും ചില പഠനങ്ങള്‍ പറയുന്നു. പച്ചആപ്പിള്‍ നാരുകളാല്‍ സമൃദ്ധമാണ്. ഇതുകൊണ്ടുതന്നെ ദഹന പ്രക്രിയ സുഗമമാക്കും. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പച്ച ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മഴക്കാല രോഗങ്ങളും കർക്കിടക മാസവും! - അറിയാം ചില ആരോഗ്യ കാര്യങ്ങൾ