ശരീരത്തില്‍ കൊളസ്‌ട്രോള്‍ കുറഞ്ഞാല്‍ മുടികൊഴിച്ചില്‍ കൂടുമെന്ന് പുതിയ പഠനം. കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ജന്തു ശാസ്ത്ര വിവാഹം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പഠനം നടത്തിയത്. മുടികൊഴിച്ചിലും കൊളസ്‌ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പഠനം. ത്വക്കിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുടി വളര്‍ച്ചയുടെ രൂപവല്‍ക്കരണത്തിനും കൊളസ്‌ട്രോളിന് പ്രധാന പങ്കുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞു. എലികളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.