ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?
ഒന്നോ രണ്ടോ ആഴ്ച ഫ്രിഡ്ജിൽ വച്ച മുട്ടകൾ പുഴുങ്ങാൻ തിരഞ്ഞെടുക്കുക.
പുഴുങ്ങിയ മുട്ടയുടെ വേവ് കറക്ട് ആണോ എന്ന് എങ്ങനെ മനസിലാക്കും? വേവിച്ച മുട്ടയ്ക്ക് ഏറ്റവും അനുയോജ്യമായ വേവ് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. കൃത്യമായ രീതിയിൽ മുട്ട പുഴുങ്ങിയാൽ അതിന്റെ ഗുണം ഇരട്ടിയാകും. പുതിയ മുട്ടകൾ വേവിച്ച ശേഷം പുറംതോട് കളയാൻ അത്ര എളുപ്പമല്ല, ഈസിയായി പുറംതോട് കളയാൻ സാധിക്കുന്നത് നാലോ അഞ്ചോ ദിവസം പഴക്കമുള്ള മുട്ടയുടേതാണ്. എളുപ്പത്തിൽ തൊലി കളയാൻ ഒരു മാർഗമുണ്ട്. ഒന്നോ രണ്ടോ ആഴ്ച ഫ്രിഡ്ജിൽ വച്ച മുട്ടകൾ പുഴുങ്ങാൻ തിരഞ്ഞെടുക്കുക.
തിളച്ച വെള്ളത്തിൽ മുട്ട ഇടുന്നത് ശരിയായ രീതി അല്ല. പച്ച വെള്ളം വേണം ഇതിനായി ഉപയോഗിക്കാൻ. കാരണം ഇത് മുട്ടകൾ അമിതമായി വേവുന്നത് തടയുന്നു. തിളയ്ക്കുന്നതിനൊപ്പം ഒരു നൾ ഉപ്പ് ഇതിലേക്ക് ചേർക്കുക. പാത്രത്തിൽ മുട്ട വെച്ച ശേഷം തണുത്ത വെള്ളം ഒഴിക്കുക. എന്നിട്ട് അടുപ്പിൽ വെയ്ക്കുക.
ഒരു മുട്ട തിളപ്പിക്കാൻ എത്ര സമയമെടുക്കും? ഒരുപാട് നേരം തിളപ്പിച്ചാൽ മുട്ടയുടെ മഞ്ഞക്കരു അധികം വെന്ത് പോകും. വേവിച്ച മുട്ടയുടെ തൊലി കളയാൻ തണുത്ത വെള്ളത്തിൽ ഇടുക. പരമാവധി എളുപ്പത്തിൽ തൊലി കളയാൻ ഇത് സഹായിക്കും. മഞ്ഞക്കരു എത്രത്തോളം ഉറച്ചതോ സെറ്റ് ആയതോ ആയിരിക്കണമെന്നതിനെ ആശ്രയിച്ച് ഇരിക്കും മുട്ടയുടെ വേവ്. പൊതുവെ 4 മുതൽ 12 മിനിറ്റ് വരെയാണ് മുട്ട തിളപ്പിക്കേണ്ടത്. 14 മിനിറ്റിൽ കൂടുതൽ ഉള്ളത് മഞ്ഞക്കരു വല്ലാതെ വെന്ത് പോകും. 4 മിനിറ്റിൽ താഴെ ആണെങ്കിൽ മഞ്ഞക്കരു തീരെ വേവില്ല.