ശുദ്ധമായ റോസ് വാട്ടർ ഇനി വീട്ടിൽ ഉണ്ടാക്കാം
ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ ഉണ്ടാകുന്ന റോസ് പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം.
മികച്ച ഒരു സൗന്ദര്യ സംരക്ഷണ ഉപാധിയാണ് റോസ് വാട്ടർ. ചർമത്തിനും സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്കുവഹിക്കുന്ന റോസ്‌വാട്ടർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നു നോക്കാം . വളരെ കുറച്ചു വസ്തുക്കൾ മാത്രമേ ഇതിനു ആവശ്യമുള്ളൂ.
ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ ഉണ്ടാകുന്ന റോസ് പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം. ആദ്യമായി റോസ് ഇതളുകൾ വേർപെടുത്തിയെടുക്കാം ഇതിൽ കീടങ്ങളോ മരുന്നുകളോ ഇല്ല എന്ന് ഉറപ്പു വരുത്തണം. അതിനു ശേഷം ഇതളുകൾ ഒരു പാത്രത്തിൽ ഇട്ട് ഇതളുകൾ മൂടും വരെ വെള്ളം ഒഴിക്കുക. പത്തോ പതിഞ്ചോ മിനിറ്റ് നന്നായി തിളപ്പിച്ചതിനു ശേഷം ആറുമ്പോൾ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം.
ഇപ്പോൾ റോസ് ഇതളുകളിലെ നിറം വെള്ളത്തിൽ കലർന്ന് സുഗന്ധപൂരിതമായ റോസ് വാട്ടർ നിങ്ങള്‍ക്ക് ലഭിക്കും. ഇതിൽ ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്ത് ഗ്ലാസ് ബോട്ടിലില്‍ ഇത് സൂക്ഷിക്കാം.