Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

sheikh hasina

അഭിറാം മനോഹർ

, തിങ്കള്‍, 24 നവം‌ബര്‍ 2025 (13:04 IST)
അന്താരാഷ്ട്ര കോടതി വധശിക്ഷയ്ക്ക് വിധിച്ച മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗിക കത്തയച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീനയെ വിട്ട് നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
 
വെള്ളിയാഴ്ച ഇത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരിന് കത്ത് നല്‍കിയതായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേശകനായ തൗഹീദ് ഹുസൈന്‍ സ്ഥിരീകരിച്ചു. അതേസമയം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ആവശ്യത്തോട് ഇന്ത്യ അനുകൂല നിലപാടെടുക്കില്ലെന്നാണ് കേന്ദ്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജനാധിപത്യമായി തിരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ല ബംഗ്ലാദേശിന്റെ ഭരണത്തില്‍ എന്നതിനാല്‍ തന്നെ നയതന്ത്രപരമായി ബംഗ്ലാദേശുമായി സഹകരണം ഉറപ്പാക്കാനുള്ള ബാധ്യത ഇന്ത്യയ്ക്കില്ല. ഇതേ കാരണം തന്നെയാകും വിഷയത്തില്‍ ഇന്ത്യ ഉയര്‍ത്തികാണിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍