Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചന്ദ്രനില്‍ നിന്നും മണ്ണും പാറയും ഭൂമിയില്‍ എത്തിക്കും; ചൈനയുടെ ആളില്ലാ പേടകം ചൊവ്വാഴ്ച ചന്ദ്രനിലേക്ക് തിരിക്കുന്നു

China
ചന്ദ്രനില്‍ നിന്നും മണ്ണും പാറയും ഭൂമിയില്‍ എത്തിക്കാന്‍ ചൈനയുടെ ആളില്ലാ പേടകം ചൊവ്വാഴ്ച ചന്ദ്രനിലേക്ക് തിരിക്കുന്നു. 1970നു ശേഷം ആദ്യമായാണ് ഒരു രാജ്യം ഇത്തരം ഒരു ദൗത്യവുമായി ചന്ദ്രനിലേക്ക് തിരിക്കുന്നത്. റഷ്യയും അമേരിക്കയും മാത്രമാണ് ഇക്കാര്യത്തില്‍ വിജയം കൈവരിച്ച രാജ്യങ്ങള്‍. 
 
ചാങ് ഇ-5 എന്ന പേടകമാണ് പര്യവേഷണത്തിനായി ചന്ദ്രനിലേക്ക് പുറപ്പെടുന്നത്. ഏകദേശം ഒന്നരക്കിലോ ഓളം മണ്ണും പാറയും ഭൂമിയില്‍ എത്തിക്കാനാണ് ചൈനയുടെ ശ്രമം. ചന്ദ്രന്റെ ഉദ്ഭവത്തെ സംബന്ധിച്ച പഠനമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസുകാരുടെ പരാതി പരിഹരിക്കാന്‍ ഡിജിപിയുടെ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുങ്ങി