കൊറോണ: മരിച്ചവരുടെ എണ്ണം 492; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3884 പേർക്ക്
ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3884 പേർക്കാണ്.
കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. ചൈനയില്‍ മാത്രം 490 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരും മരിച്ചു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 3884 പേർക്കാണ്.
ഇതുവരെ ലോകത്ത് 24,000 പേര്‍ക്ക് കൊറോണ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും ജപ്പാനിലും കൊറോണ വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ ജര്‍മനിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്തായി. ഒപ്പം ദക്ഷിണ കൊറിയ, വിയറ്റ്നാം, മലേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുണ്ട്.