നാലുവര്‍ഷത്തിനുള്ളില്‍ ചൊവ്വയില്‍ പേടകം ഇറക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. അടുത്തിടെ നടന്ന ബഹിരാകാശ പരിപാടിയില്‍ ആയിരുന്നു മസ്‌കിന്റെ പ്രഖ്യാപനം. ആളില്ല പേടകമായിരിക്കും ചൊവ്വയില്‍ ഇറങ്ങുന്നത്. ഭാഗ്യമുണ്ടായാല്‍ 2030 നു മുമ്പ് മനുഷ്യന്‍ ചൊവ്വയില്‍ കാലുകുത്തുമെന്നും മസ്‌ക് പറഞ്ഞു.
ലോകത്തെ ഏറ്റവും വലിപ്പവും ശക്തിയും ഉള്ള റോക്കറ്റായ സ്‌പെയ്‌സ് എക്‌സ് സ്റ്റാര്‍ഷിപ്പിലൂടെ ആയിരിക്കും കൃത്യം നിര്‍വഹിക്കുന്നത്. മനുഷ്യനെ ആദ്യം ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും എത്തിക്കാനാണ് മസ്‌കിന്റെ ലക്ഷ്യം.