Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ്

ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഇതിനുശേഷണാണ് ഹമാസ് രംഗത്തെത്തിയത്.

ഇറാൻ ഇസ്രായേൽ ഡ്രോൺ ആക്രമണം, ഡ്രോൺ ആക്രമണം,ഇറാൻ ഇസ്രായേൽ തർക്കം 2025,ഇറാൻ ആക്രമണം ഇസ്രായേലിൽ,Iran Israel drone attack,Drone attack over Dead Sea,Iran Israel conflict 2025,Iranian drones over Israel

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ജൂലൈ 2025 (14:50 IST)
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കാന്‍ തയ്യാറാണെന്ന് പലസ്തീന്‍ ഗ്രൂപ്പായ ഹമാസ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഇതിനുശേഷണാണ് ഹമാസ് രംഗത്തെത്തിയത്.
 
ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞു, എന്നാല്‍ ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചുകഴിഞ്ഞാല്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടു. അതേസമയം ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളും വരുന്നു. നേരത്തെ റഷ്യയുടെ എസ്യു-35 വിമാനങ്ങള്‍ വാങ്ങാനായിരുന്നു ഇറാന്റെ പദ്ധതി. ഇതിനുപകരമായിട്ടാണ് ചൈന വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. റഷ്യന്‍ യുദ്ധവിമാനത്തേക്കാള്‍ വിലകുറഞ്ഞതും ഭാരം കൂടുതല്‍ താങ്ങാന്‍ ശേഷിയുള്ളതുമാണ് ചൈനീസ് വിമാനങ്ങളെന്ന് ഇറാന്‍ കരുതുന്നു. 
 
നിലവില്‍ പാക്കിസ്ഥാന്റെ സൈന്യത്തിന്റെ ഭാഗമാണ് ഈ യുദ്ധവിമാനങ്ങള്‍. ഇവ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നാണ് ഇറാന്‍ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഇസ്രയേല്‍ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ ആയുധങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്നുവെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളില്‍ നിന്നും വന്‍തോതില്‍ ആയുധങ്ങള്‍ ഇസ്രയേലില്‍ വിമാനങ്ങളില്‍ എത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്