പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന്റെ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
1971ലെ യുദ്ധം മുതല്‍ ഓപ്പറേഷന്‍ സിന്ധൂര്‍ വരെ പാക്കിസ്ഥാനെ നേരിട്ടത് എങ്ങനെ എന്നുള്ള വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന്റെ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പാക്കിസ്ഥാനിലെയും കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ കാഴ്ചയാണ് വ്യോമസേന പങ്കുവെച്ച വീഡിയോയിലുള്ളത്,
കൂടാതെ 2019 ലെ പുല്‍വാമ ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വലിയ വിമാനവും ഇന്ത്യന്‍ വ്യോമസേന വെടിവെച്ചിട്ടതായി എയര്‍ ചീഫ് മാര്‍ഷല്‍ ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു.