Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asim Munir Nuclear Threat: ഞങ്ങൾ ആണവരാജ്യമാണ്, ഇല്ലാതെയാകുമെന്ന് തോന്നിയാൽ ലോകത്തിൻ്റെ പകുതിയും ഇല്ലാതെയാക്കും: അസിം മുനീർ

അത്യന്തം ഗുരുതരമായ ഒന്നാണ് അസിം മുനീറിന്റെ പ്രസ്താവനയെന്ന് ഇന്ത്യ പ്രതികരിച്ചു. പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത ആണവരാഷ്ട്രമാണെന്നാണ് പ്രസ്താവന തെളിയിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി

Asim Munir

അഭിറാം മനോഹർ

, തിങ്കള്‍, 11 ഓഗസ്റ്റ് 2025 (15:58 IST)
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയ്ക്ക് നേരെ പരോക്ഷ ആണവഭീഷണിയുമായി പാകിസ്ഥാന്‍ സൈനിക തലവനായ ജനറല്‍ അസിം മുനീര്‍. പാകിസ്ഥാന്‍ ആണവരാജ്യമാണെന്നും രാജ്യം താഴേക്ക് വീഴുമെന്ന് തോന്നിയാല്‍ ലോകത്തിന്റെ പകുതിയും പാകിസ്ഥാനൊപ്പം താഴേക്ക് വീഴുമെന്നും അസിം മുനീര്‍ പറഞ്ഞു.ഇന്ത്യക്കെതിരെ കൂടുതല്‍ തീരുവ പ്രഖ്യാപിച്ച അമേരിക്ക പാകിസ്ഥാനുമായി കൂടുതല്‍ നയതന്ത്യ ബന്ധങ്ങള്‍ സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയില്‍ വെച്ച് പാകിസ്ഥാന്‍ സൈനിക ജനറല്‍ ആണവഭീഷണി മുഴക്കിയത്.
 
അതേസമയം വീണ്ടുവിചാരമില്ലാത്ത അസിം മുനീറിന്റെ പ്രസംഗത്തില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. അത്യന്തം ഗുരുതരമായ ഒന്നാണ് അസിം മുനീറിന്റെ പ്രസ്താവനയെന്ന് ഇന്ത്യ പ്രതികരിച്ചു. പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത ആണവരാഷ്ട്രമാണെന്നാണ് പ്രസ്താവന തെളിയിക്കുന്നതെന്നും അമേരിക്കന്‍ പിന്തുണ ലഭിക്കുമ്പോഴെല്ലാം പാകിസ്ഥാന്‍ സൈന്യത്തിന്റെ യഥാര്‍ഥ മുഖം പുറത്തുവരാറുണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  അതേസമയം പ്രസംഗത്തിനിടെ ഇന്ത്യ സിന്ധു നദീതടത്തില്‍ നിര്‍മിക്കുന്ന അണക്കെട്ടുകളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മാണം പൂര്‍ത്തിയായാല്‍ മിസൈല്‍ വിട്ട് തകര്‍ക്കുമെന്നും അസിം മുനീര്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്