അലാസ്‌കയില്‍ വന്‍ഭൂചലനം; സുനാമി മുന്നറിയിപ്പ്
ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അമേരിക്കയില്‍ അലാസ്‌കയില്‍ വന്‍ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 7.3 തീവ്രതയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ആഫ്രിക്കന്‍ കരീബിയന്‍ രാജ്യങ്ങള്‍ക്ക 10% വ്യാപാര നികുതി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താരിഫ് വര്‍ധനവില്‍ ചെറിയ രാജ്യങ്ങളെയും വിടില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞത് 100 രാജ്യങ്ങളിലെങ്കിലും 10 ശതമാനത്തില്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.
ആഫ്രിക്കയും കരീബിയയും ചെറിയ രീതിയിലാണ് അമേരിക്കയുമായി വ്യാപാരം നടന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയില്‍ രാജ്യങ്ങള്‍ നല്‍കുന്ന സംഭാവന മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍ കുറവുമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം റഷ്യക്ക് തീരുവ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. 50 ദിവസത്തിനുള്ളില്‍ യുക്രൈനുമായി യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ 100% താരിഫ് ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.