Breaking News: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ തലവന്‍; സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുക
ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് സിസ്റ്റെയ്ന്‍ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പുകക്കുഴലില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു
Papal Conclave: ആഗോള കത്തോലിക്കാസഭയുടെ പുതിയ തലവനെ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ ചേര്‍ന്ന കോണ്‍ക്ലേവിന്റെ രണ്ടാം ദിനമാണ് പുതിയ മാര്‍പാപ്പയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് സിസ്റ്റെയ്ന്‍ ചാപ്പലിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പുകക്കുഴലില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു. പുതിയ മാര്‍പാപ്പയെ തീരുമാനിച്ചതിന്റെ സൂചനയായാണ് വെളുത്ത പുക ഉയര്‍ന്നത്.
കര്‍ദ്ദിനാള്‍മാരുടെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ സ്ഥാനാര്‍ഥി പുതിയ മാര്‍പാപ്പയാകാന്‍ സമ്മതം അറിയിച്ചു. ഇതാരാണെന്ന് അറിയണമെങ്കില്‍ അല്‍പ്പനേരം കൂടി കാത്തിരിക്കണം. പുതിയ സ്ഥാനപ്പേര് സ്വീകരിച്ച് പേപ്പല്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് പുതിയ മാര്‍പാപ്പ ഉടന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കൂടിയിരിക്കുന്ന വിശ്വാസികളെ അഭിസംബോധന ചെയ്യും.
അഞ്ച് ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളില്‍നിന്നുമായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ കത്തോലിക്കാസഭയുടെ ഇടയനാകും. ചരിത്രത്തില്‍ ആദ്യമായാണ് 120 ല്‍ ഏറെപ്പേര്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്.