Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസം 40 മിനിറ്റ് മാത്രം ഇന്റര്‍നെറ്റ്, കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ചൈന

ദിവസം 40 മിനിറ്റ് മാത്രം ഇന്റര്‍നെറ്റ്, കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ചൈന
, വെള്ളി, 4 ഓഗസ്റ്റ് 2023 (15:48 IST)
കുട്ടികള്‍ക്കിടയിലെ ഇന്റര്‍നെറ്റിന്റെ അമിതമായ ഉപയോഗത്തെ പറ്റി ആശങ്ക പുലര്‍ത്തുന്നവരാണ് എല്ലാ മാതാപിതാക്കളും. പണ്ട് വീടിനുള്ളില്‍ കളിക്കാന്‍ ഒരുപാട് കുട്ടികളും മറ്റും ഉണ്ടായിരുന്ന അന്തരീക്ഷത്തില്‍ നിന്നും മാറി ചെറിയ കുടുംബങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ ഏറ്റവും കഷ്ടത്തിലായത് കുട്ടികളായിരുന്നു. എന്നാല്‍ ഇന്ന് കുട്ടികളുടെ കളിയും വിനോദവുമെല്ലാം സ്‌ക്രീനുകള്‍ക്ക് മുന്‍പില്‍ ചുരുങ്ങിയതോടെ പല രക്ഷിതാക്കളും കുഞ്ഞുങ്ങളുടെ സ്‌ക്രീന്‍ ടൈമില്‍ ആശങ്ക പുലര്‍ത്തുന്നവരാണ്.
 
ജോലി തിരക്ക് കൊണ്ടും കുട്ടികളെ നോക്കാനുള്ള ബുദ്ധിമുട്ടും കൊണ്ട് സ്മാര്‍ട്ട് ഫോണുകള്‍ കുഞ്ഞുങ്ങളില്‍ ശീലിപ്പിക്കുമ്പോള്‍ അവര്‍ സമൂഹത്തില്‍ നിന്നും അകന്നൊരു തുരുത്തിലേക്ക് മാറപ്പെടുകയാണ്. ഇപ്പോഴിതാ കുട്ടികളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. കുട്ടികളിലെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിനാണ് പുതിയ തീരുമാനം. ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് പുതിയ നിയമം കൊണ്ടുവന്നത്.
 
രാത്രി 10 മുതല്‍ 6 വരെയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം. ഈ സമയങ്ങളില്‍ 18 വയസുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവില്ല. ഇതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം നടപ്പിലാക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സിഎസി നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 2 മുതലാണ് ഈ നിയമം പ്രാബല്യത്തിലായത്. 8 വയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റും 16 മുതല്‍ 18 വയസ്സുള്ളവര്‍ക്ക് പരമാവധി 2 മണിക്കൂറും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് നിയന്ത്രണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി; മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യും