Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്യപുരുഷന്മാർ തൊടരുത്, അഫ്ഗാനിൽ ഭൂകമ്പത്തിൽ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കുന്നില്ലെന്ന് റിപ്പോർട്ട്

അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാരുമായി സ്ത്രീക്ക് ശാരീരിക സമ്പര്‍ക്കം പാടില്ലെന്നാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ നിയമം.

earthquake

അഭിറാം മനോഹർ

, ശനി, 6 സെപ്‌റ്റംബര്‍ 2025 (13:18 IST)
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഭൂചനലത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. പുരുഷ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളെ തൊടുന്നതില്‍ വിലക്കുള്ളതിനാലും രക്ഷാപ്രവര്‍ത്തന രംഗത്ത് വനിതകളുടെ അഭാവമുള്ളതുമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിക്കാന്‍ സാധിക്കാതെ വരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അടുത്ത ബന്ധുക്കളല്ലാത്ത പുരുഷന്മാരുമായി സ്ത്രീക്ക് ശാരീരിക സമ്പര്‍ക്കം പാടില്ലെന്നാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ നിയമം. ഒരു സ്ത്രീയുടെ അടുത്ത പുരുഷ ബന്ധുവിന്(അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ്, മകന്‍) എന്നിവര്‍ക്ക് മാത്രമെ സ്ത്രീയെ സ്പര്‍ശിക്കാന്‍ അനുവാദമുള്ളു. അതിനാല്‍ തന്നെ ദുരന്തത്തില്‍ സ്ത്രീകളെയാണ് ഏറ്റവും അവസാനം രക്ഷപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അഫ്ഗാനെ നടുക്കിയ ഭൂചനലത്തില്‍ 3,000 പേര്‍ മരിക്കുകയും ഒട്ടേറെ കെട്ടിടങ്ങള്‍ വീഴുകയും ചെയ്തിരുന്നു. എത്ര സ്ത്രീകള്‍ മരിച്ചുവെന്ന് കണക്കുകള്‍ വന്നിട്ടില്ലെങ്കിലും പല സ്ത്രീകളും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയോ ചികിത്സ ലഭിക്കാതെ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല വാക്കുകള്‍ക്ക് അഭിനന്ദനങ്ങള്‍: ട്രംപിന്റെ പ്രശംസകളോട് പ്രതികരിച്ച് മോദി