Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലക്കിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം

നൊബേൽ സമ്മാ‌നം
, വ്യാഴം, 8 ഒക്‌ടോബര്‍ 2020 (17:57 IST)
സാഹിത്യത്തിനുള്ള 2020ലെ നൊബേൽ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്. വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന കാവ്യാത്മക ശബ്‌ദത്തിനാണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരം നൽകുന്നതെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.
 
അമേരിക്കയിൽ 1943ൽ ജനിച്ച ലൂയിസ് ഗ്ലക്ക് യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ്.1968ൽ പുറത്തിറങ്ങിയ ഫസ്റ്റ്‌ബോണ്‍' ആണ് ആദ്യകൃതി. പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
 
പ്രകൃതി, മിത്തുകള്‍, ചരിത്രം തുടങ്ങിയവയിലൂടെ മനുഷ്യന്റെ ആന്തരികമായ ലോകത്തെ ആവിഷ്‌കരിക്കുന്ന വൈകാരിക തീവ്രതയാര്‍ന്ന കവിതകളാണ് ലൂയിസ് ഗ്ലക്കിന്റേത്. വ്യക്തിയുടെ മാനസിക സംഘർഷങ്ങളും ആസക്തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും ചേര്‍ന്നതാണ് അവരുടെ കാവ്യലോകം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത