കൊവിഡ് 19 വ്യാപനത്തെ തുടർന്ന് എണ്ണവില ചരിത്രത്തത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തി. അമേരിക്കൻ വിപണിയിൽ എണ്ണവില ബാരലിന് പൂജ്യത്തിനും താഴെയാണ് വില.യു.എസ്. ഓയിൽ ബെഞ്ച് മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയേറ്റിന്റെ മേയിലേക്കുള്ള വില 130 ശതമാനം കുറഞ്ഞ് ബാരലിന്-6.75 ഡോളറായി.കൊവിഡ് 19നെ തുടർന്ന് എണ്ണയുടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതും എണ്ണ സംഭരണം രാജ്യത്ത് പരിധി വിട്ടതുംഎണ്ണ ഉത്‌പാദനത്തിൽ കുറവുണ്ടാകാത്തതുമാണ് ഇടിവ് സംഭവിക്കാനുള്ള കാരണം.ക്രൂഡ് ഓയിൽ -37.63 ഡോളറിലേക്കാണ് വില താഴ്ന്നത്.
ചരിത്രത്തിൽ ആദ്യമായാണ് എണ്ണവില ഇത്രയും താഴുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നേരത്തെ എണ്ണ ഉത്‌പാദന രാഷ്ട്രങ്ങൾ പ്രതിദിന ഉല്‍പാദനം ഒരുകോടി ബാരലായി വെട്ടിച്ചുരുക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും വില പിടിച്ചുനിർത്താനായില്ല.പശ്ചിമേഷ്യയിലും എണ്ണക്ക് ആവശ്യക്കാരില്ലാതെയായതോടെ എണ്ണ വലിയ പ്രതിസന്ധിയിലാണ്.ഇന്ധന വിലത്തകര്‍ച്ച എല്ലാ മേഖലയെയും ബാധിക്കുമെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കി.ലോകത്തെ പ്രധാന എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയും ഇന്ത്യയും എണ്ണ ഇറക്കുമതി ചുരുക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.