Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

സുപ്രധാന സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതായി പാക്കിസ്ഥാന്‍ സൈന്യം ആരോപിച്ചു

India vs Pakistan, Pakistan claims India attacked military bases, Operation Sindoor, India Pakistan Dispute, India vs Pakistan Tension, Pakistan Set back, ഇന്ത്യ - പാക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ തിരിച്ചടിക്കുന്നു, ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം

രേണുക വേണു

, ശനി, 10 മെയ് 2025 (06:28 IST)
India vs Pakistan

India vs Pakistan: കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണങ്ങള്‍ക്കു പ്രതികാരമായി ഒരു ഓപ്പറേഷന്‍ നടത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് പാക്കിസ്ഥാന്‍ സൈന്യം. ഇന്ത്യയുടെ പ്രകോപനങ്ങള്‍ക്കു അതേനാണയത്തില്‍ തിരിച്ചടി നല്‍കുക മാത്രമാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും സൈന്യം ന്യായീകരിച്ചു. 
 
സുപ്രധാന സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതായി പാക്കിസ്ഥാന്‍ സൈന്യം ആരോപിച്ചു. രാജ്യതലസ്ഥാനമായ ഇസ്ലമാബാദിനു സമീപമുള്ള സൈനിക താവളത്തില്‍ ഇന്ത്യ ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു പ്രത്യാക്രമണമായി പാക്കിസ്ഥാന്‍ തിരിച്ചടിക്കുകയാണെന്നും സൈന്യം പറഞ്ഞു. 
 
ഇന്ത്യക്കെതിരായ പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ ബന്യാന്‍ ഉന്‍ മര്‍സൂസ്' എന്നാണ് പാക്കിസ്ഥാന്‍ പേര് നല്‍കിയിരിക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖുറാനില്‍ നിന്നുള്ള വാക്കാണിത്. 'തകര്‍ക്കാന്‍ സാധിക്കാത്ത മതില്‍' എന്നാണ് ഈ വാക്കിനര്‍ഥം. 
 
'കണ്ണിനു പകരം കണ്ണ്' എന്ന പ്രതികാര രീതിയില്‍ പാക്കിസ്ഥാനെതിരെ മിസൈല്‍ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ ആക്രമിച്ചതായും പാക്കിസ്ഥാന്‍ അവകാശപ്പെടുന്നു. ഇന്ത്യയുടെ പഠാന്‍കോട്ട് വ്യോമതാവളത്തിലും ഉധംപൂര്‍ വ്യോമസേനാ താവളത്തിലും ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന