India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം
ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു
India vs Pakistan: പാക്കിസ്ഥാന്‍ പ്രകോപനം തുടരുമ്പോഴും അതിനെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യ. ഇന്ന് രാവിലെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണ ശ്രമങ്ങളെ പൂര്‍ണമായി തകര്‍ത്തെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു. അവരുടെ ഡ്രോണുകളെയടക്കം വെടിവച്ചിട്ടതായി സൈന്യം വ്യക്തമാക്കി.
' നമ്മുടെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഡ്രോണ്‍ ആക്രമണം പാക്കിസ്ഥാന്‍ തുടരുകയാണ്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് അവയെ നശിപ്പിച്ചു,' സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. പഞ്ചാബിലെ അമൃത്സറിലുള്ള സൈനിക താവളങ്ങള്‍ക്കു മുകളിലൂടെയാണ് പാക്കിസ്ഥാന്റെ ഡ്രോണുകള്‍ പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം തങ്ങളുടെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തുകയാണെന്നും അതിനുള്ള പ്രത്യാക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് പാക്കിസ്ഥാന്റെ ന്യായീകരണം.