Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്.

Pakistan's agriculture on verge of destruction

സിആര്‍ രവിചന്ദ്രന്‍

, ശനി, 1 നവം‌ബര്‍ 2025 (08:59 IST)
സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സിന്ധു നദിയിലെ പാക്കിസ്ഥാന്റെ അണക്കെട്ടുകള്‍ക്ക് 30 ദിവസത്തെ ജലം മാത്രമേ സംഭരിക്കാന്‍ കഴിയു. സിന്ധു നദിയിലെ ഒഴുക്ക് ഇന്ത്യ തടയുകയോ കുറയ്ക്കുകയോ ചെയ്താല്‍ പാക്കിസ്ഥാനിലെ ജനസാന്ദ്രതയേറിയ ഭാഗങ്ങളില്‍ കടുത്ത ജലക്ഷാമം നേടേണ്ടി വരും
 
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ 2025 പരിസ്ഥിതി ആഘാത റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്നായിരുന്നു ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ദക്ഷിണ കൊറിയയിലെ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ബിസിനസ് നേതാക്കള്‍ക്കായി നടത്തിയ ഉച്ചഭക്ഷണ വിരുന്നില്‍ സംസാരിക്കവെയാണ് ട്രംപ് മോദിയെ പ്രശംസിച്ചത്. പിന്നാലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ മുന്‍ കൈ എടുത്തുവെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു.
 
രണ്ട് ആണവ രാഷ്ട്രങ്ങള്‍ പരസ്പരം പോരടിക്കുകയായിരുന്നു. യുദ്ധം ചെയ്യാന്‍ അനുവദിക്കണമെന്ന് അവര്‍ ആവര്‍ത്തിച്ചു. അവര്‍ ശക്തരായ ആളുകളാണ്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അദ്ദേഹം കടുപ്പക്കാരനുമാണ്. ഈ സാഹചര്യത്തില്‍ വ്യാപാര കരാര്‍ ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ കുറച്ചു സമയത്തിനുശേഷം അവര്‍ വിളിച്ച് ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു- ട്രംപ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്വര്‍ണ്ണക്കള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍