ഛര്‍ദിയും ശ്വാസതടസവും; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരം
ഏതാനും ദിവസം മുന്‍പ് മാര്‍പാപ്പയുടെ നില മെച്ചപ്പെട്ടിരുന്നു
ആഗോള കത്തോലിക്കാ സഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അതീവ ഗുരുതരാവസ്ഥയില്‍. ഡബിള്‍ ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിനു ഛര്‍ദിയും ശ്വാസതടസവും അനുഭവപ്പെട്ടു. മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്ന് വത്തിക്കാന്‍ അറിയിച്ചു. ഛര്‍ദിയെ തുടര്‍ന്ന് ശ്വാസതടസം നേരിട്ടതാണ് സ്ഥിതി വഷളാക്കിയത്.
ഏതാനും ദിവസം മുന്‍പ് മാര്‍പാപ്പയുടെ നില മെച്ചപ്പെട്ടിരുന്നു. അദ്ദേഹം ആശുപത്രി കിടക്കയില്‍ വെച്ച് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചതുമാണ്. എന്നാല്‍ ഇന്നലെ രാത്രിയോടെ വീണ്ടും ആരോഗ്യനില വഷളായി.
രണ്ട് കരളിനെയും ന്യുമോണിയ ബാധിച്ച നിലയിലാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് കരളുകളിലും അണുബാധ തീവ്രമായി തുടരുന്നു. 88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫെബ്രുവരി 14 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിനു ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്.