അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയാണ് കമലാ ഹാരിസ്. കമലാ ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്ന പ്രഖ്യാപനം വളരെയധികം ആഹ്ളാദത്തത്തോടെയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇപ്പോഴിതാ കമലാ ഹാരിസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയങ്കാ ചോപ്ര.
എല്ലാ സ്‍ത്രികൾക്കും ചരിത്രപരവും പരിവർത്തനപരവും അഭിമാനകരവുമായ നിമിഷമാണിത്. കറുത്തവർഗക്കാരിയായ സ്ത്രീകൾക്കും ദക്ഷിണേഷ്യൻ സ്ത്രീകൾക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‍ക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായതിനാലും അഭിനന്ദനങ്ങള്‍. നോക്കൂ ഞങ്ങള്‍ എത്ര ദൂരം എത്തിയെന്നും തനിക്ക് താഴെയുള്ള പ്രായക്കാരോടായി പ്രിയങ്ക പറഞ്ഞു.