കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണം ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാനൊരുങ്ങി റഷ്യന്‍ സെന്‍ട്രല്‍ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് റഷ്യ(സിബിആര്‍). റഷ്യന്‍ കറന്‍സിയായ റൂബിള്‍ വിലയിടിഞ്ഞത് മൂലം ബജറ്റിലെ കമ്മി നേരിടുന്നതിന്റെ ഭാഗമായാണ് സിബിആര്‍ കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണം വിറ്റഴിക്കാന്‍ തീരുമാനിച്ചതെന്ന് യുക്രെയ്ന്‍ ന്യൂസ് ഏജന്‍സിയായ യുഎന്‍എന്നിനെ ഉദ്ധരിച്ച് കിറ്റ്‌കോം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി സിബിആര്‍ കൈക്കൊള്ളുന്നത്.
യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ബജറ്റ് ആവശ്യങ്ങള്‍ നിറവേറ്റാനും രൂബിളിനെ പിന്താങ്ങാനും കോര്‍പ്പറേറ്റ് ലിക്വിഡിറ്റിയിലെ പ്രതിസന്ധി പരിഹരിക്കാനുമുള്ള ഉപാധിയായി സ്വര്‍ണം മാറിയിരിക്കുകയാണെന്ന് യുഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2025ല്‍ റഷ്യയുടെ നാഷണല്‍ വെല്‍ഫെയര്‍ ഫണ്ടിന്റെ ആസ്തി 51.6 ബില്യണ്‍ ഡോളറായി കൂപ്പുകുത്തിയിരുന്നു. 2022ല്‍ ഇത് 113.5 ബില്യണ്‍ ഡോളറായിരുന്നു. ഇത് കൂടാതെ നാഷണല്‍ ഫെല്‍ഫെയര്‍ ഫണ്ടിലെ സ്വര്‍ണശേഖരം 405.7 ടണ്ണില്‍ നിന്നും 173.1 ടണ്ണിലേക്ക് ചുരുങ്ങിയിരുന്നു.