പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍
പാക്കിസ്ഥാന്റെ വ്യോമ ആക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍.
പാക്കിസ്ഥാന്റെ വ്യോമ ആക്രമണത്തിന് തക്ക സമയത്ത് മറുപടി നല്‍കുമെന്ന് താലിബാന്‍. തങ്ങളുടെ വ്യോമാ അതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് തങ്ങളുടെ അവകാശമാണെന്നും തക്ക സമയത്ത് പാക്കിസ്ഥാന് മറുപടി നല്‍കുമെന്നും താലിബാന്‍ വക്താവ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ കുനാര്‍ ഉള്‍പ്പെടെയുള്ള മൂന്നു പ്രദേശങ്ങളിലാണ് പാക്കിസ്ഥാന്‍ സേനാ വ്യോമാക്രമണം നടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പാകിസ്ഥാന്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടുവെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ പെഷവാറില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബത ബായിയെ വധിച്ചെന്ന് ഇസ്രയേല്‍. കഴിഞ്ഞദിവസം തെക്കന്‍ ബൈറൂലെ ഒമ്പത് നില കെട്ടിടത്തില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. മുതിര്‍ന്ന ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറെ ലക്ഷ്യംവച്ചെന്ന് പറഞ്ഞെങ്കിലും ഹൈദം അലിയുടെ മരണം ഹിസ്ബുള്ള സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ അഞ്ചുപേര്‍ മരണപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു.