Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകളുമായി പ്രണയത്തിലെന്ന് ഗോള്‍ഫ് ഇതിഹാസം ടൈഗര്‍വുഡ്‌സ്

Tiger woods

അഭിറാം മനോഹർ

, തിങ്കള്‍, 24 മാര്‍ച്ച് 2025 (13:48 IST)
Tiger woods- vanessa
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ മരുമകള്‍ വനേസയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് ഗോള്‍ഫ് ഇതിഹാസതാരമായ ടൈഗര്‍ വുഡ്‌സ്. ഞായറാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വുഡ്‌സ് ബന്ധം സ്ഥിരീകരിച്ചത്. വനേസയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച വുഡ്‌സ് നീ എന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമായേനെ എന്നും എക്‌സില്‍ കുറിച്ചു.
 
2005ലായിരുന്നു ഡൊണാള്‍ഡ് ട്രംപ് ജൂനിയറുമായുള്ള വനേസയുടെ വിവാഹം. ഈ വിവാഹബന്ധം 2018ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ അഞ്ചുമക്കളാണ് ഇരുവര്‍ക്കുമുള്ളത്. 17കാരിയായ മൂത്ത മകള്‍ കയ് മാഡിസണ്‍ ട്രംപ് ഗോള്‍ താരം കൂടിയാണ്. ടൈഗര്‍ വുഡ്‌സിന്റെ മക്കളായ സാമും ചാര്‍ളിയും പഠിക്കുന്ന അതേ സ്‌കൂളിലാണ് കയ് പഠിക്കുന്നത്. സ്വീഡിഷ് മോഡലായ എലിന്‍ നോഡ്രഗ്രിന്‍ ആണ് വുഡ്‌സിന്റെ ആദ്യ ഭാര്യ. 2004ല്‍ വിവാഹിതരായ ഇരുവരും 2010ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തിലുള്ള മക്കളാണ് സാമും ചാര്‍ളിയും. 2013ല്‍ ലിന്‍സ്ഡി വോണുമായി ഡേറ്റിങ്ങിലാണെന്ന് വുഡ്‌സ് അറിയിച്ചിരുന്നു. ഈ ബന്ധം 3 വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2026ലെ നിയമസഭ തിരെഞ്ഞെടുപ്പ് ലക്ഷ്യം, ഓരോ ജില്ലയ്ക്കും പ്രത്യേകം പദ്ധതി