മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച
നവംബര്‍ നാലിന് തിരെഞ്ഞെടുപ്പിന്റെ തലേദിവസം മംദാനിയെ വിജയിപ്പിച്ചാല്‍ ന്യൂയോര്‍ക്ക് ദുരന്തത്തിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരെഞ്ഞെടുക്കപ്പെട്ട് സൊഹ്‌റാന്‍ മംദാനി വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മംദാനി ആവശ്യപ്പെട്ടത് പ്രകാരം വെള്ളിയാഴ്ച അദ്ദേഹം തന്നെ സന്ദര്‍സിക്കുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് ഗ്ലോബലിലൂടെ ട്രംപ് അറിയിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍, സൊഹ്‌റാന്‍ ക്വാമെ മംദാനി ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൂടിക്കാഴ്ച നവംബര്‍ 21 വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ വെച്ച് നടത്താനായി ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. നവംബര്‍ നാലിന് തിരെഞ്ഞെടുപ്പിന്റെ തലേദിവസം മംദാനിയെ വിജയിപ്പിച്ചാല്‍ ന്യൂയോര്‍ക്ക് ദുരന്തത്തിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം വിജയപ്രസംഗത്തില്‍ ട്രംപിന്റെ പുതുക്കിയ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മംദാനി ഉയര്‍ത്തിയത്. ന്യൂയോര്‍ക്കിനെ ശക്തിപ്പെടുത്തുന്നത് കുടിയേറ്റക്കാരായിരിക്കുമെന്നും ഇപ്പോള്‍ ന്യൂയോര്‍ക്കിനെ നയിക്കുന്നത് തന്നെ കുടിയേറ്റക്കാരനാണെന്നും മംദാനി വ്യക്തമാക്കിയിരുന്നു.