തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. മൂന്നുപേര്‍ മരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 680 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അങ്കാറ നഗരത്തിനടുത്താണ് വന്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
സിറിയ, ഈജിപ്ത്, ലബനന്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും നിരവധിപേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂമി രണ്ടായി പിളരുന്നതുപോലെ തോന്നിയെന്നാണ് ആളുകള്‍ അനുഭവം പങ്കുവെയ്ക്കുന്നത്.
തുര്‍ക്കിയില്‍ രണ്ടാഴ്ച മുന്‍പുണ്ടായ ഭൂചലനത്തില്‍ 47,000 ത്തില്‍ അധികം പേര്‍ മരിച്ചിരുന്നു. 7.8 ആയിരുന്നു ഈ ഭൂകമ്പത്തിന്റെ തീവ്രത.