സാം കറനെ സ്ക്വാഡിൽ ഉൾപ്പെടുത്താൻ രാജസ്ഥാൻ വിദേശതാരത്തെ കൈവിടണം, സഞ്ജു ട്രേഡിൽ വീണ്ടും തടസ്സം

അഭിറാം മനോഹർ
ബുധന്‍, 12 നവം‌ബര്‍ 2025 (12:53 IST)
ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്കെത്താനുള്ള സഞ്ജു സാംസന്റെ കാത്തിരിപ്പ് നീളുന്നു. രവീന്ദ്ര ജഡേജയേയും സാം കറനിനെയും രാജസ്ഥാന് കൈമാറി സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ നീക്കം. ഇത് സംബന്ധിച്ച് ഇരു ഫ്രാഞ്ചൈസികളും ധാരണയിലെത്തിയതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഡീല്‍ നടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സാം കറനെ ഉള്‍പ്പെടുത്താന്‍ നിലവിലെ വിദേശതാരങ്ങളില്‍ ഒരാളെ ഒഴിവാക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് രാജസ്ഥാന്‍. ഇതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
 
ചെന്നൈയില്‍ 2.4 കോടി രൂപയാണ് സാം കറന്റെ പ്രതിഫലം.നിലവില്‍ രാജസ്ഥാന്റെ കൈയില്‍ 30 ലക്ഷം രൂപ മാത്രമാണ് ലേലത്തിന് ബാക്കിയുള്ളത്. അതിനാല്‍ തന്നെ വിലയേറിയ താരങ്ങളെ റിലീസ് ചെയ്‌തെങ്കില്‍ മാത്രമെ സാം കറനെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ രാജസ്ഥാന് കഴിയു. നിലവില്‍ 8 വിദേശതാരങ്ങളെ മാത്രമെ ഒരു ഫ്രാഞ്ചൈസിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കു. രാജസ്ഥാനില്‍ നിലവില്‍ 8 വിദേശതാരങ്ങളുള്ളതിനാല്‍ നിലവില്‍ ടീമിലുള്ള വിദേശതാരങ്ങളില്‍ ആരെയെങ്കിലും രാജസ്ഥാന് ഒഴിവാക്കേണ്ടിവരും.
 
രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ ഓള്‍റൗണ്ടര്‍മാര്‍ ടീമിലെത്തുന്നതോടെ രാജസ്ഥാന് ബൗളിങ്ങില്‍ കൂടുതല്‍ ഫ്‌ലെക്‌സിബിലിറ്റി ലഭിക്കും. ആയതിനാല്‍ തന്നെ കഴിഞ്ഞ താരലേലത്തില്‍ സ്വന്തമാക്കിയ വാനിന്ദു ഹസരങ്ക, മതീഷ തീക്ഷണ തുടങ്ങിയ വിദേശബൗളര്‍മാരില്‍ ആരെയെങ്കിലുമാകും രാജസ്ഥാന്‍ ഒഴിവാക്കുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആരെയായിരിക്കും റിലീസ് ചെയ്യുക എന്നത് വ്യക്തമാക്കിയെങ്കില്‍ മാത്രമെ ഐപിഎല്‍ നിയമപ്രകാരം സാം കറനെ സ്വന്തമാക്കാന്‍ രാജസ്ഥാനാകു.
 
അതേസമയം ജഡേജ, സഞ്ജു സാംസണ്‍, സാം കറന്‍ എന്നിവരില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ താരക്കൈമാറ്റത്തിനുള്ള സമ്മതപത്രങ്ങള്‍ ഒപ്പിട്ടുവാങ്ങി. സാം കറനെ ഉള്‍ക്കൊള്ളാന്‍ രാജസ്ഥാന്‍ ഇടം കണ്ടെത്തുന്നതോടെ ഡീല്‍ നിലവില്‍ വരും. ഈ മാസം 15ന് മുന്‍പ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ മണ്ണിൽ അവരെ തോൽപ്പിക്കണം, അതൊരു വലിയ ആഗ്രഹമാണ്: കേശവ് മഹാരാജ്

Dhruv Jurel: പന്ത് ടീമില്‍ ഉണ്ടെങ്കിലും ജുറല്‍ കളിക്കും; നിതീഷ് കുമാര്‍ റെഡ്ഡി പുറത്തിരിക്കും

വെങ്കടേഷിനെ റിലീസ് ചെയ്ത് ലേലത്തിൽ വാങ്ങണം, കൊൽക്കത്തയ്ക്ക് ഉപദേശവുമായി ആരോൺ ഫിഞ്ച്

Ravindra Jadeja: ചെന്നൈ വിട്ട് വരാം, ഒരൊറ്റ നിബന്ധന, രാജാസ്ഥാനില്‍ ജഡേജയെത്തുന്നത് ഒരൊറ്റ ഉറപ്പിന്റെ ബലത്തില്‍?

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഗില്ലിന് വിശ്രമം നൽകിയേക്കും, ഓപ്പണറായി ജയ്സ്വാൾ എത്താൻ സാധ്യത

അടുത്ത ലേഖനം
Show comments