Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: സഞ്ജുവിനെ മാത്രമല്ല ഹസരംഗയെയോ തീക്ഷണയെയോ ഒഴിവാക്കേണ്ടി വരും; വഴിമുട്ടി ചര്‍ച്ചകള്‍

നിലവില്‍ രാജസ്ഥാനു എട്ട് വിദേശ താരങ്ങളുണ്ട്

Sam Curran, Rajasthan Royals, Sam Curran Sanju Samson Rajasthan Royals, RR, Sam Curran and Sanju Samson, സാം കറാന്‍, സഞ്ജു സാംസണ്‍, രാജസ്ഥാന്‍ റോയല്‍സ്‌

രേണുക വേണു

, ബുധന്‍, 12 നവം‌ബര്‍ 2025 (10:22 IST)
Sam Curran and Sanju Samson

Sanju Samson: സഞ്ജു സാംസണെ വിട്ടുകൊടുത്ത് പകരം രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവരെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നു സ്വന്തമാക്കാനുള്ള രാജസ്ഥാന്‍ റോയല്‍സ് പദ്ധതി തുലാസില്‍. ഇംഗ്ലണ്ട് താരം സാം കറാനെ രാജസ്ഥാനു ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെ.
 
നിലവില്‍ രാജസ്ഥാനു എട്ട് വിദേശ താരങ്ങളുണ്ട്. ഓവര്‍സീസ് സ്ലോട്ടില്‍ സാം കറാനെ കൂടി ഉള്‍പ്പെടുത്താന്‍ രാജസ്ഥാനു നിലവിലെ അവസ്ഥയില്‍ സാധ്യമല്ല. ജോഫ്ര ആര്‍ച്ചര്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫറൂഖി, ക്വെന മാപ്ഹാക, നന്ദ്രേ ബര്‍ജര്‍, ലുഹാന്‍ ദേ പ്രേട്ടോറിയസ് എന്നിവരാണ് രാജസ്ഥാന്റെ വിദേശ താരങ്ങള്‍. 
 
നിലവില്‍ ഉള്ള വിദേശ താരങ്ങളില്‍ നിന്ന് ഒരാളെ റിലീസ് ചെയ്യാതെ രാജസ്ഥാനു സാം കറാനെ സ്വന്തമാക്കുക അസാധ്യം. രാജസ്ഥാനു ശേഷിക്കുന്നത് 30 ലക്ഷം മാത്രമാണ്. ചെന്നൈ ഫ്രാഞ്ചൈസിയിലുള്ള സാം കറാന്റെ മൂല്യം 2.4 കോടിയാണ്. ഒരു ഓവര്‍സീസ് താരത്തെ റിലീസ് ചെയ്താല്‍ മാത്രമേ സാം കറാനെ സ്വന്തമാക്കാനുള്ള ബാലന്‍സ് രാജസ്ഥാനു ഉണ്ടാകൂ. 
 
ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വനിന്ദു ഹസരംഗ (5.25 കോടി), മഹീഷ് തീക്ഷ്ണ (4.40 കോടി) എന്നിവരില്‍ ഒരാളെ റിലീസ് ചെയ്യുന്നതാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിഗണനയില്‍ ഉള്ളത്. ഇതില്‍ ഒരാളെ റിലീസ് ചെയ്താല്‍ സാം കറാനെ സ്വന്തമാക്കാന്‍ സാധിക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്റെ വഴിയേ മകനും; രാഹുല്‍ ദ്രാവിഡിന്റെ മകന്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള അണ്ടര്‍ 19 ടീമില്‍