Ravindra Jadeja: ചെന്നൈ വിട്ട് വരാം, ഒരൊറ്റ നിബന്ധന, രാജാസ്ഥാനില്‍ ജഡേജയെത്തുന്നത് ഒരൊറ്റ ഉറപ്പിന്റെ ബലത്തില്‍?

അഭിറാം മനോഹർ
ബുധന്‍, 12 നവം‌ബര്‍ 2025 (14:52 IST)
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനായി കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ നല്‍കിയാണ് ചെന്നൈ ഡീല്‍ സീല്‍ ചെയ്തത്. ഇതിനുള്ള സമ്മതപത്രത്തില്‍ താരങ്ങള്‍ ഒപ്പിട്ടു കഴിഞ്ഞു. ഇപ്പോഴിതാ രാജസ്ഥാനുമായുള്ള ഡീലിന് രവീന്ദ്ര ജഡേജ സമ്മതം മൂളിയത് രാജസ്ഥാന്‍ നല്‍കിയ ഒരൊറ്റ ഉറപ്പിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
 
സഞ്ജു ചെന്നൈയിലേക്കെത്തുമ്പോള്‍ ആരായിരിക്കും രാജസ്ഥാന്‍ നായകനെന്ന ചോദ്യം നിലവില്‍ അന്തരീക്ഷത്തിലുണ്ട്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ പല മത്സരങ്ങളിലും നയിച്ചത്. സഞ്ജു പോകുന്നതോടെ ധ്രുവ് ജുറല്‍,യശ്വസി ജയ്‌സ്വാള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും നായകസ്ഥാനം നല്‍കിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജസ്ഥാന്‍ രവീന്ദ്ര ജഡേജയ്ക്ക് നായകസ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന.
 
 ചെന്നൈയില്‍ ഏറെക്കാലമായുള്ള ജഡേജ തന്റെ ആദ്യ ഫ്രാഞ്ചൈസിയായ രാജസ്ഥാനില്‍ തിരിച്ചെത്തിയത് നായകസ്ഥാനം നല്‍കാമെന്ന രാജസ്ഥാന്റെ ഉറപ്പിന്മേലാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്ലില്‍ ചെന്നൈയെ നയിച്ചിട്ടുണ്ടെങ്കിലും സീസണില്‍ ഈ പരീക്ഷണം പാളിയതോടെ ചെന്നൈ നായകസ്ഥാനം എം എസ് ധോനി തന്നെ ഏറ്റെടുത്തിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റസ്സലിനെയും വെങ്കടേഷ് അയ്യരെയും കൈവിട്ടേക്കും, കൊൽക്കത്ത റീട്ടെയ്ൻ ചെയ്യാൻ സാധ്യത ഈ താരങ്ങളെ മാത്രം

അവന് ഇംഗ്ലീഷ് അറിയില്ല, ക്യാപ്റ്റനാക്കാന്‍ കൊള്ളില്ല എന്ന് പറയുന്നവരുണ്ട്, സംസാരിക്കുന്നതല്ല ക്യാപ്റ്റന്റെ ജോലി: അക്ഷര്‍ പട്ടേല്‍

Ind vs SA: ബൂം ബൂം, ഒന്നാമിന്നിങ്ങ്സിൽ അഞ്ച് വിക്കറ്റ് കൊയ്ത് ബുമ്ര, ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്ത്

ഓപ്പണിങ്ങിൽ കളിക്കേണ്ടത് റുതുരാജ്, സഞ്ജുവിനായി ടീം ബാലൻസ് തകർക്കരുത്, ചെന്നൈയ്ക്ക് മുന്നറിയിപ്പുമായി കെ ശ്രീകാന്ത്

ലോവർ ഓർഡറിൽ പൊള്ളാർഡിന് പകരക്കാരൻ, വെസ്റ്റിൻഡീസ് താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

അടുത്ത ലേഖനം
Show comments