Breaking News: ധോണിക്കു പകരക്കാരനായി സഞ്ജു ചെന്നൈയിലേക്ക്; പകരം ജഡേജയും കറാനും രാജസ്ഥാനില്‍

ചെന്നൈ വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ എന്നിവരെ സഞ്ജുവിനു പകരം രാജസ്ഥാനു കൈമാറും

രേണുക വേണു
തിങ്കള്‍, 10 നവം‌ബര്‍ 2025 (08:07 IST)
MS Dhoni and Sanju Samson

Breaking News: രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക്. മഹേന്ദ്രസിങ് ധോണി ഐപിഎല്ലില്‍ നിന്നു വിരമിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനു പകരക്കാരനെന്ന നിലയിലാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കാന്‍ പോകുന്നത്. 
 
ചെന്നൈ വെറ്ററന്‍ താരം രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന്‍ എന്നിവരെ സഞ്ജുവിനു പകരം രാജസ്ഥാനു കൈമാറും. ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ പുരോഗമിച്ചെന്നും ജഡേജയും കറാനും സഞ്ജുവിനു പകരക്കാരായി ടീമില്‍ എത്തുന്നതിനോടു രാജസ്ഥാനു എതിര്‍പ്പില്ലെന്നും സൂചന. ഇരു ഫ്രാഞ്ചൈസികളും ഇതുവരെ ട്രാന്‍സ്ഫര്‍ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചതായി സ്‌പോര്‍ട്‌സ് മാധ്യമമായ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ വ്യക്തമാക്കി.
 
വിക്കറ്റ് കീപ്പര്‍ ബാറ്ററായി ചെന്നൈയ്ക്കു ഒരു ഇന്ത്യന്‍ താരത്തെ ആവശ്യമാണ്. അടുത്ത സീസണില്‍ ധോണി കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് ചെന്നൈ മാനേജ്‌മെന്റ് സഞ്ജുവിനായി ചര്‍ച്ചകള്‍ ആരംഭിച്ചത്. 
 
ജഡേജയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസിനെയാണ് രാജസ്ഥാന്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ബ്രെവിസിനെ വിട്ടുതരില്ലെന്നും പകരം കറാനെ തരാമെന്നും ചെന്നൈ നിലപാടെടുത്തു. ഒടുവില്‍ ഈ ട്രേഡിങ്ങിനു രാജസ്ഥാന്‍ സമ്മതം അറിയിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings: ചെന്നൈയിൽ നിന്നും സ്കൂൾ വിട്ട പോലെ താരങ്ങൾ പുറത്തേക്ക്, താരലേലത്തിന് മുൻപ് സെറ്റപ്പ് അടിമുടി മാറ്റും

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നാലെ ഏകദിന പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനം പിൻവലിച്ച് ശ്രീലങ്ക, രണ്ടാം ഏകദിനം മാറ്റി

India vs SA : പന്ത് ടീമിൽ തിരിച്ചെത്തി, ആദ്യ ടെസ്റ്റിൽ ബാറ്ററെന്ന നിലയിൽ ജുറലും ടീമിൽ, സ്പിൻ കെണിയിൽ ഇന്ത്യ തന്നെ വീഴുമോ?

FIFA World Cup Qualifier: ലോകകപ്പ് യോഗ്യതയില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍; ഫ്രാന്‍സും പോര്‍ച്ചുഗലും കളത്തില്‍, റൊണാള്‍ഡോ കളിക്കും

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങളിൽ വൈകാരിക പ്രതികരണവുമായി ഹാരിസ് റൗഫ്

അടുത്ത ലേഖനം
Show comments