Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ മനസ്സിലാക്കാം, ഒരു ടീം എപ്പോഴും പ്രൊഫഷണല്‍ ആയിരിക്കണം; സഞ്ജു കലിപ്പില്‍, രാജസ്ഥാന്‍ റോയല്‍സിനെ അണ്‍ഫോളോ ചെയ്തു !

IPL 2022
, ശനി, 26 മാര്‍ച്ച് 2022 (08:14 IST)
രാജസ്ഥാന്‍ റോയല്‍സിന്റെ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ടീമിനെതിരെ നടപടി. ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ ട്രോളുന്ന തരത്തില്‍ ഒരു ചിത്രം ട്വീറ്റ് ചെയ്തതിനാണ് നടപടി. സഞ്ജുവിന്റെ പരാതിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ടീമിനെ ഫ്രാഞ്ചൈസി പുറത്താക്കി. 
സഞ്ജുവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ടീമിന്റെ ബസിലിരിക്കുന്ന സഞ്ജുവിനെ, തലപ്പാവും കണ്ണടയുമൊക്കെയായി കളിയാക്കുന്ന തരത്തിലായിരുന്നു ചിത്രം. സഞ്ജു പരാതി ഉന്നയിച്ചതോടെ ചിത്രം നീക്കം ചെയ്തു. 

ഈ ചിത്രത്തിനെതിരെ സഞ്ജു പരസ്യമായി ട്വിറ്ററില്‍ തന്നെ പ്രതിഷേധം അറിയിച്ചു. 'സുഹൃത്തുക്കളാണെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതില്‍ കുഴപ്പമില്ല, പക്ഷേ ഒരു ടീം എപ്പോഴും പ്രൊഫഷണല്‍ ആയിരിക്കണം' സഞ്ജു ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് ട്വിറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു അണ്‍ഫോളോ ചെയ്തു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിനെ കളിയാക്കി രാജസ്ഥാൻ റോയൽസിന്റെ പോസ്റ്റ്, പിന്നാലെ ടീം പേജ് അൺഫോളോ ചെയ്‌‌ത് സഞ്ജു: സോഷ്യൽ മീഡിയ ടീം പുറത്ത്