Publish Date: Tue, 20 Apr 2021 (19:36 IST)
Updated Date: Tue, 20 Apr 2021 (19:40 IST)
ഐപിഎല്ലിൽ എംഎസ് ധോണിയുടെ വെടിക്കെട്ട് പ്രതീക്ഷിക്കുന്ന ആരാധകരെ നിരാശരരാക്കുന്ന പ്രകടനമാണ് ധോണിയിൽ നിന്നും അൽപം കാലമായി സംഭവിക്കുന്നത്. ബാറ്റിങ് ഓർഡറിൽ ഏഴാം സ്ഥാനത്തേക്ക് ധോണി സ്വയം ഒതുങ്ങുമ്പോൾ ചെന്നൈ ടീമിലെ നിലവിലെ ബാറ്റിങ് കരുത്തിൽ ധോണിക്ക് അൽപം വിശ്രമമാകാം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വിൻഡീസ് ഇതിഹാസമായ ബ്രയാൻ ലാറ.
സിഎസ്‌കെയുടെ ബാറ്റിങ് ഓഡര്‍ വളരെ നീണ്ടതാണെന്നാണ് കരുതുന്നത്. അതിനാല്‍ത്തന്നെ ധോണിക്ക് വിശ്രമമെടുക്കാം. ധോണിയെ ഫോമിലായി കാണുവാൻ എല്ലാവർക്കും ആഗ്രഹമുണ്ട്.ഫോമിലേക്കെത്തിയാല്‍ അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാം.
എന്നാൽ ടീമിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് കളിക്കേണ്ട കാര്യം നിലവിൽ ധോണിക്കില്ല. അദ്ദേഹത്തിന് കളി ആസ്വദിച്ച് കളിക്കാൻ പാകത്തിൽ ശക്തമാണ് ചെന്നൈ നിര. ചെന്നൈയുടെ അവസാന രണ്ട് താരങ്ങളായ ശര്‍ദുല്‍ ഠാക്കൂരും ദീപക് ചഹാറും അടക്കം എല്ലാവരും നല്ല രീതിയിൽ ബാറ്റ് ചെയ്യുന്നവരാണ്. ഡ്വെയ്ന്‍ ബ്രാവോ എട്ടാമനായാണ് ക്രീസിലെത്തുന്ന് ടീം എന്നതിൽ നിന്ന് തന്നെ ചെന്നൈയുടെ ശക്തി വ്യക്തമാണ് ലാറ പറഞ്ഞു.
അതേസമയം ധോണിയുടെ ബാറ്റിങ് മികവിനേക്കാളേറെ നായകനെന്ന നിലയിലെ ബുദ്ധിക്കാണ് സിഎസ്‌കെ പ്രാധാന്യം നല്‍കുന്നതെന്നും നാലാം ഐപിഎൽ കിരീടം നേടാൻ പാകത്തിൽ ശക്തമായ നിരയാണ് ചെന്നൈക്കുള്ളതെന്നും ലാറ വ്യക്തമാക്കി.