എട്ടാമനായി ബ്രാവോ ഇറങ്ങുന്ന തരത്തിൽ ശക്തമാണ് ചെന്നൈ നിര, ധോണിക്ക് വിശ്രമിക്കാം: ലാറ

Webdunia
ചൊവ്വ, 20 ഏപ്രില്‍ 2021 (19:36 IST)
ഐപിഎല്ലിൽ എംഎസ് ധോണിയുടെ വെടിക്കെട്ട് പ്രതീക്ഷിക്കുന്ന ആരാധകരെ നിരാശരരാക്കുന്ന പ്രകടനമാണ് ധോണിയിൽ നിന്നും അൽപം കാലമാ‌യി സംഭവിക്കുന്നത്. ബാറ്റിങ് ഓർഡറിൽ ഏഴാം സ്ഥാനത്തേക്ക് ധോണി സ്വയം ഒതുങ്ങുമ്പോൾ ചെന്നൈ ടീമിലെ നിലവിലെ ബാറ്റിങ് കരുത്തിൽ ധോണിക്ക് അ‌ൽപം വിശ്രമമാകാം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വിൻഡീസ് ഇതിഹാസമായ ബ്രയാൻ ലാറ.
 
സിഎസ്‌കെയുടെ ബാറ്റിങ് ഓഡര്‍ വളരെ നീണ്ടതാണെന്നാണ് കരുതുന്നത്. അതിനാല്‍ത്തന്നെ ധോണിക്ക് വിശ്രമമെടുക്കാം. ധോണിയെ ഫോമിലായി കാണുവാൻ എല്ലാവർക്കും ആഗ്രഹമുണ്ട്.ഫോമിലേക്കെത്തിയാല്‍ അവന്‍ എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് അറിയാം.
 
എന്നാൽ ടീമിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് കളിക്കേണ്ട കാര്യം നിലവിൽ ധോണിക്കില്ല. അദ്ദേഹത്തിന് കളി ആസ്വദിച്ച് കളിക്കാൻ പാകത്തിൽ ശക്തമാണ് ചെന്നൈ നിര. ചെന്നൈയുടെ അവസാന രണ്ട് താരങ്ങളായ ശര്‍ദുല്‍ ഠാക്കൂരും ദീപക് ചഹാറും അടക്കം എല്ലാവരും നല്ല രീതിയിൽ ബാറ്റ് ചെയ്യുന്നവരാണ്. ഡ്വെയ്ന്‍ ബ്രാവോ എട്ടാമനായാണ് ക്രീസിലെത്തുന്ന് ടീം എന്നതിൽ നിന്ന് തന്നെ ചെന്നൈയുടെ ശ‌ക്തി വ്യക്തമാണ് ലാറ പറഞ്ഞു.
 
അതേസമയം ധോണിയുടെ ബാറ്റിങ് മികവിനേക്കാളേറെ നായകനെന്ന നിലയിലെ ബുദ്ധിക്കാണ് സിഎസ്‌കെ പ്രാധാന്യം നല്‍കുന്നതെന്നും നാലാം ഐപിഎൽ കിരീടം നേടാൻ പാകത്തിൽ ശക്തമായ നിരയാണ് ചെന്നൈക്കുള്ളതെന്നും ലാറ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Zimbabwe vs Sri Lanka, T20 World Cup 2026: 'വിന്‍'ബാംബ്വെ ! ശ്രീലങ്കയെയും വീഴ്ത്തി, തോല്‍വിയറിയാതെ മുന്നോട്ട്

10 ലക്ഷം കോടി എഐയിൽ നിക്ഷേപിക്കും, ഇന്ത്യയെ ഇൻ്റലിജൻസ് യുഗത്തിലേക്ക് നയിക്കുമെന്ന് മുകേഷ് അംബാനി

Tilak Varma : ഈ മെല്ലെപ്പോക്ക് ശരിയല്ലല്ലോ, തിലകിന് മാറ്റി സഞ്ജുവിനെ കൊണ്ടുവരു, സോഷ്യൽ മീഡിയയിൽ വിമർശനം

ബാബറെവിടെ?, നമീബിയക്കെതിരെ സൂപ്പർ താരത്തെ ഡീമോട്ട് ചെയ്ത് പാകിസ്ഥാൻ, തന്ത്രപരമായ തീരുമാനമെന്ന് വിശദീകരണം

ഹാർദ്ദിക്കിന് സ്ട്രൈക്ക് നൽകാതെ റിങ്കു, മുഖം കടുപ്പിച്ച് ഹാർദ്ദിക്, അവസാന ഓവറിൽ കല്ലുകടി

അടുത്ത ലേഖനം
Show comments