Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റൊരു മത്സരത്തിലായിരുന്നെങ്കിൽ ആ ആറ് പന്തുകൾക്ക് വലിയ വില നൽകേണ്ടിവന്നേനെ: മെല്ലെപ്പോക്ക് സമ്മതിച്ച് എംഎസ് ധോണി

മറ്റൊരു മത്സരത്തിലായിരുന്നെങ്കിൽ ആ ആറ് പന്തുകൾക്ക് വലിയ വില നൽകേണ്ടിവന്നേനെ: മെല്ലെപ്പോക്ക് സമ്മതിച്ച് എംഎസ് ധോണി
, ചൊവ്വ, 20 ഏപ്രില്‍ 2021 (21:55 IST)
ഐപിഎല്ലിൽ രാജസ്ഥാനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കാനായെങ്കിലും ബാറ്റിങ്ങിൽ പഴയകാല പ്രകടനത്തിന്റെ നിഴലിൽ മാത്രമായിരുന്നു മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി. കഴിഞ്ഞ ഐപിഎൽ സീസണിലും കാര്യമായ പ്രകടനങ്ങൾ നടത്താൻ സാധിക്കാതിരുന്ന ധോണി തന്റെ ബാറ്റിംഗിലെ പിഴവുകളെ തുറന്നു സമ്മതിച്ചിരിക്കുകയാണ്.
 
ചെന്നൈ 180ലേറെ റൺസിലധികം നേടിയതിൽ സന്തോഷമുണ്ടെങ്കിലും താൻ നേരിട്ട നേരിട്ട ആദ്യ ആറ് പന്തുകളില്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയത് ടീമിന് വലിയ തിരിച്ചടി ആവേണ്ടതായിരുന്നുവെന്ന് ധോണി പറഞ്ഞു. മറ്റൊരു മത്സരത്തിലായിരുന്നെങ്കിൽ താൻ പാഴാക്കിയ ആറ് പന്തുകൾക്ക് വലിയ വില നൽകേണ്ടിവരുമായിരുന്നുവെന്നും ധോണി സമ്മതിച്ചു. പ്രായമാകുന്തോറും കായികക്ഷമത നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും ടീമിലെ യുവതാരങ്ങള്‍ക്കൊപ്പം ഓടിയെത്താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ധോണി പറഞ്ഞു.
 
മത്സരത്തിൽ 17 ബോളുകൾ നേരിട്ട ചെന്നൈ നായകന് 18 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടാമനായി ബ്രാവോ ഇറങ്ങുന്ന തരത്തിൽ ശക്തമാണ് ചെന്നൈ നിര, ധോണിക്ക് വിശ്രമിക്കാം: ലാറ